ഹൈദ്രബാദ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ബസുകൾ ഒഴുക്കിൽപെട്ട് 12 പേർ മരിച്ചു. 18 യാത്രക്കാരെ കാണാതായിട്ടുണ്ട്. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. നൂറ് കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു.
ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയത്. തിരുപ്പതി ദര്‍ശനം കഴിഞ്ഞ് ബസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് നിന്നുള്ള പതിനഞ്ചംഗ സംഘം ചിറ്റൂരില്‍ കുടുങ്ങി. ഇവരെ രക്ഷാപ്രവര്‍ത്തക സംഘം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചന്ദ്രഗിരി ടൗണ്‍, മധുര നഗര്‍, നയനഗിരി അടക്കം പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. ദേശീയ ദുരന്തനിവാരണ സേനയെ തിരുപ്പതിയില്‍ വിന്യസിച്ചു.
തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു.നെല്ലൂര്‍ കടപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മരം വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടമുണ്ടായി. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച കേന്ദ്രസംഘം സ്ഥിതി വിലയിരുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അടിച്ചു പൂസായപ്പോൾ സ്വന്തം വീടിന് തീയിട്ട് യുവതി
മദ്യലഹരിയിൽ കാണിക്കുന്നത് പലതും വലിയ അബദ്ധങ്ങളാകാറുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീക്ക് സംഭവിച്ച വലിയ അബദ്ധത്തിന്‍റെ വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും പുറത്ത് വരുന്നത്. റെക്കെന്‍റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയാണ് വാർത്തയിലെ താരം. മദ്യലഹരിയിൽ ഇവർ സ്വന്തം വീടിനു തീയിടുകയായിരുന്നു. കഴിഞ്ഞ മെയ് 30നായിരുന്നു വീടിന് തീയിട്ടത്. പിന്നാലെ കേസും എത്തി. ഇപ്പോള്‍ നവംബര്‍ 15ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.
Post A Comment: