ഹരിപ്പാട്: പത്താം ക്ലാസ് വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യം പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഡെലിവറി ബോയ് അറസ്റ്റിൽ. ഏവൂർ തെക്ക് എരുമോഴി പുത്തൻവീട്ടിൽ സാബുലാൽ ആണ് പിടിയിലായത്. 15 വയസുകാരിയാണ് ഒരു വർഷമായി പീഡനത്തിനിരയായികൊണ്ടിരുന്നത്. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായിരുന്നു.
കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ഡെലിവറി ബോയ് തന്നെ ഒരു വർഷമായി പീഡിപ്പിച്ചു വരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്. കായംകുളത്തെ ഹോട്ടലിലെ ഡെലിവറി ബോയിയാണ് ഇയാൾ. ഹരിപ്പാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
പെൺകുട്ടി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ ശേഷം ഇത് കാട്ടി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അടിച്ചു പൂസായപ്പോൾ സ്വന്തം വീടിന് തീയിട്ട് യുവതി
മദ്യലഹരിയിൽ കാണിക്കുന്നത് പലതും വലിയ അബദ്ധങ്ങളാകാറുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീക്ക് സംഭവിച്ച വലിയ അബദ്ധത്തിന്‍റെ വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും പുറത്ത് വരുന്നത്. റെക്കെന്‍റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയാണ് വാർത്തയിലെ താരം.
മദ്യലഹരിയിൽ ഇവർ സ്വന്തം വീടിനു തീയിടുകയായിരുന്നു. കഴിഞ്ഞ മെയ് 30നായിരുന്നു വീടിന് തീയിട്ടത്. പിന്നാലെ കേസും എത്തി. ഇപ്പോള്‍ നവംബര്‍ 15ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.
Post A Comment: