കോഴിക്കോട്: അരിമണി പുഴുവാണെന്ന് തെറ്റിധരിച്ച് ഹോട്ടലിലെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്. എട്ട് കിലോ അരിയുടെ ബിരിയാണിയാണ് റോഡിൽ വീണ് നശിച്ചത്. രാമനാട്ടുകാരായിലാണ് സംഭവം.
പാർസൽ വാങ്ങിച്ച ബിരിയാണി പൊതിയിൽ പുഴുവുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ ഹോട്ടലിൽ എത്തി പ്രശ്‌നം സൃഷ്ടിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് രാമനാട്ടുകര എയർപോർട്ട് റോഡിലെ ഒരു ബിരിയാണി സെന്‍ററിലാണ് യുവാവ് അതിക്രമം കാണിച്ചത്. കടയിൽ നിന്ന് പാർസൽ വാങ്ങിയ യുവാവ് ഇതിൽ പുഴുവുണ്ട് എന്ന് ആരോപിക്കുകയായിരുന്നു.
ആരോപണത്തെ തുടർന്ന് ഹോട്ടലുടമ ബിരിയാണി പരിശോധിക്കുകയും എണ്ണയിൽ പൊരിഞ്ഞ അരിമണി കണ്ടാണ് പുഴുവെന്ന് തെറ്റിധരിച്ചതെന്ന് യുവാവിനെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇത് അംഗീകരിക്കാം തയ്യാറാകാതെ ഇയാൾ രാമനാട്ടുകര നഗരസഭയിൽ എത്തി ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകുകയും ചെയ്‌തു. യുവാവിന്‍റെ പരാതിയെ തുടർന്ന് ഹോട്ടലിൽ എത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ ബിരിയാണി പരിശോധിക്കുന്നതിനിടയിലായിരുന്നു യുവാവ് അരിയടങ്ങിയ ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞത്.
ഇതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിളിക്കുകയും ചെയ്‌തു. പരാതിയെ തുടർന്ന് ഫറോക് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയിൽ യുവാവിന്‍റെ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമായെന്നും പുഴുവല്ല എണ്ണയിൽ പൊരിഞ്ഞ അരിമണിയാണ് എന്നും നിഗമനം എന്നും ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: