കൊച്ചി: ജെ.സി.ഐ വൈറ്റിലയുടെ 2022 വർഷത്തെ പ്രസിഡന്‍റായി അനഘ ഷിബു ചുമതലയേറ്റു. കരീന ജോസഫ് (സെക്രട്ടറി), അനൂദ് ജലാൽ, ഹരി, ബിനിത ജോഷി, ജോസ് മാത്യൂസ്, ജോദി ഷൈലൻ (വൈസ് പ്രസിഡന്‍റുമാർ), വി.ആർ. ഷെജി (ജേശ്രട്ട് ചെയർപേഴ്സൺ), മെബിയ സെബിൻ (ജെ.ജെ. ചെയർപേഴ്സൺ) എന്നിവർ ചുമതലയേറ്റു.
തൃപ്പൂണിത്തുറ ക്ലാസിക് ഫോർട്ടിൽ നടന്ന യോഗം ജെ.സി.ഐ ഇന്ത്യ സോൺ 20 സോൺ പ്രസിഡന്‍റ് ജോബിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്‌തു. അനഘ ഷിബു അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. ഇന്ത്യ സോൺ 20 സോൺ അഡ്വൈസർ അജ്‌മൽ സി.എസ്, ഡോ. ഹരീഷ് കുമാർ, സോൺ ഡയറക്റ്റർ മാനേജ്മെന്‍റ് അർജുൻ കെ. നായർ, ജേശ്രട്ട് വിങ് ഡയറക്റ്റർ ജീന രമാകാന്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ജെ.സി.ഐ വൈറ്റിലയുടെ 2022 വർഷത്തെ തീമായ ടേക്ക് ഓഫ് യോഗത്തിൽ അവതരിപ്പിച്ചു. ജെ.സി.ഐ വൈറ്റിലയുടെ മുൻ പ്രസിഡന്‍റുമാരായിരുന്നു ജിംലറ്റ് ജോർജ് (സോൺ ഡയറക്റ്റർ, ബിസിനസ് 2022), കൃഷ്ണ ചന്ദ്രൻ (NATCON, WC Ambassador), ദീപ ബാബു, പി.വി ജോസഫ്, അശോക് കുമാർ, ജയന്തി കൃഷ്ണചന്ദ്രൻ, ദേവസിക്കുട്ടി, ചെറിയാൻ, മാത്യൂസ്, ബാബു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
Post A Comment: