www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആയിരങ്ങൾ നോക്കി നിൽക്കെ ആരാധകന്‍റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക; വിവാദമായതോടെ ക്ഷമാപണം

Share it:



ന്യൂയോർക്ക്: ആയിരങ്ങൾ നോക്കി നിൽക്കെ ആരാധകന്‍റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക. അമേരിക്കൻ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് വിവാദ നായികയായത്. സംഭവത്തിൽ സോഫിയ മാപ്പ് പറഞ്ഞെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ ഇവർക്കെതിരെ സൈബർ ആക്രമണവും ശക്തമാണ്. ലോക വ്യാപകമായി വിഷയം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.  

റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിലെ സംഗീത നിശയിലാണ് സംഭവം നടന്നത്. ആയിരങ്ങൾ നോക്കി നിൽക്കെ വേദിയിലേക്ക് വിളിച്ചു വരുത്തിയ ആരാഥകന്‍റെ മുഖത്ത് ഇവർ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. സംഗീത നിശക്കിടെ എനിക്ക് മൂത്രമൊഴിക്കണം, പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ നമുക്കൊരു രംഗം സൃഷ്ടിക്കാമെന്ന് പറഞ്ഞാണ് സോഫിയ ആരാധകനെ വേദിയിലേക്ക് വിളിച്ചു കയറ്റിയത്. 

വേദിയിലെത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഈ സമയത്ത് ഇവർ വീണ്ടുമൊരു ഗാനവും ആലപിച്ചു. സംഭവം കണ്ടു നിന്നവരും സംഘാടകരും വേദിയുലുണ്ടായിരുന്നവരും സോഫിയയുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി. 


സംഭവത്തിനു പിന്നാലെ ഡെയ്റ്റോണ ബീച്ച് പൊലീസിന്‍റെ ഫേസ്ബുക്കിൽ ചിലർ വിവരം ചൂണ്ടിക്കാട്ടി. പൊലീസ് നിർദേശം അനുസരിച്ച് ഒരാൾ പരാതിയും നൽകി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍സ് വിഭാഗം അന്വേഷണവും ഏറ്റെടുത്തു. സംഭവം വലിയ വിവാദമായതോടെയാണ് സോഫിയ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. 

സംഗീതത്തിലും വേദിയിലും എന്‍റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്‍റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ‘ഷോക്ക് ആര്‍ട്ടിസ്റ്റ്’ അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്'. സോഫിയ യുറിസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാദമായ വീഡിയോ കാണാം 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p



Share it:

Viral

Post A Comment: