ഹരിപ്പാട്: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇൻസ്റ്റഗ്രാം കാമുകിയെ വിവാഹം ചെയ്‌ത് ഭാര്യാ വീട്ടിൽ താമസിച്ചു വന്നിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കൽ തയ്യിൽ ടി.എ. മുഹമ്മദിന്‍റെ മകൻ അഷ്‌കറാണ് മരിച്ചത്. മുതുകുളത്തെ ഭാര്യാ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് യുവാവിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മഞ്ജുവെന്ന യുവതിയുമായി ഏഴ് മാസം മുമ്പായിരുന്നു ഇയാളുടെ വിവാഹം. ഇതിനു ശേഷം ഭാര്യാ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ 6.30 ന് വീടിന്‍റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. തുടർന്ന് കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും പൊലീസും ഫോറന്‍സിക്ക് വിദഗ്‌ദരും സ്ഥലത്തെത്തുകയും ചെയ്‌തു.
മകൻ ശനിയാഴ്‌ച്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്കറിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നു. മൃതദേഹത്തിൽ അസ്വഭാവിക പാടുകൾ ഉള്ളത് കൂടുതൽ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ആരാധകന്‍റെ മൂഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക
ന്യൂയോർക്ക്: ആയിരങ്ങൾ നോക്കി നിൽക്കെ ആരാധകന്‍റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക. അമേരിക്കൻ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് വിവാദ നായികയായത്. സംഭവത്തിൽ സോഫിയ മാപ്പ് പറഞ്ഞെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ ഇവർക്കെതിരെ സൈബർ ആക്രമണവും ശക്തമാണ്. ലോക വ്യാപകമായി വിഷയം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിലെ സംഗീത നിശയിലാണ് സംഭവം നടന്നത്. ആയിരങ്ങൾ നോക്കി നിൽക്കെ വേദിയിലേക്ക് വിളിച്ചു വരുത്തിയ ആരാഥകന്‍റെ മുഖത്ത് ഇവർ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
സംഗീത നിശക്കിടെ എനിക്ക് മൂത്രമൊഴിക്കണം, പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ നമുക്കൊരു രംഗം സൃഷ്ടിക്കാമെന്ന് പറഞ്ഞാണ് സോഫിയ ആരാധകനെ വേദിയിലേക്ക് വിളിച്ചു കയറ്റിയത്.
വേദിയിലെത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഈ സമയത്ത് ഇവർ വീണ്ടുമൊരു ഗാനവും ആലപിച്ചു. സംഭവം കണ്ടു നിന്നവരും സംഘാടകരും വേദിയുലുണ്ടായിരുന്നവരും സോഫിയയുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി.
സംഭവത്തിനു പിന്നാലെ ഡെയ്റ്റോണ ബീച്ച് പൊലീസിന്‍റെ ഫേസ്ബുക്കിൽ ചിലർ വിവരം ചൂണ്ടിക്കാട്ടി. പൊലീസ് നിർദേശം അനുസരിച്ച് ഒരാൾ പരാതിയും നൽകി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍സ് വിഭാഗം അന്വേഷണവും ഏറ്റെടുത്തു. സംഭവം വലിയ വിവാദമായതോടെയാണ് സോഫിയ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. സംഗീതത്തിലും വേദിയിലും എന്‍റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്‍റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ‘ഷോക്ക് ആര്‍ട്ടിസ്റ്റ്’ അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്'. സോഫിയ യുറിസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Post A Comment: