കോട്ടക്കൽ: വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് നവവരനെ വധുവിന്‍റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്. തന്നെ ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് കാട്ടി ഭാര്യ എസ്.പി.ക്ക് പരാതി നൽകി. മലപ്പുറം കോട്ടക്കലിലാണ് കഴിഞ്ഞ ദിവസം നവവരനെ ഭാര്യാ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിൽ ഭാര്യാ വീട്ടുകാർ പിടിയിലാകുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെയാണ് യുവാവിനെതിരെ ഭാര്യ തന്നെ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, പകയോടെ പെരുമാറി, ബന്ധു വീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല എന്നീ ആരോപണങ്ങളും യുവതി ഉന്നയിക്കുന്നു.
സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചു വിവാഹശേഷം ആവശ്യപെട്ട അഞ്ച് ലക്ഷം രൂപ നല്‍കാത്തതിനാല്‍ വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചു എന്നിങ്ങനെയുള്ള പരാതികളാണ് പെൺകുട്ടി പൊലീസിന് നല്‍കിയിട്ടുള്ളത്. ദുരനുഭവങ്ങള്‍ വീട്ടില്‍ പറയരുതെന്ന് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപെടുത്തിയിരുന്നുവെന്നും പെൺകുട്ടി പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും പല തവണ വീട്ടില്‍ വച്ച് മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിലും പീഡനത്തിലും പലപ്പോഴും ബോധം പോകുന്ന വിധം പരുക്കേറ്റിരുന്നെന്നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണെമന്നാവശ്യപെട്ടാണ് പെൺകുട്ടി എസ് പിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതിനിടെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതില്‍ പരുക്കേറ്റ നവവരൻ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കേസില്‍ ഒളിവിലുള്ള ഒരു പ്രതിയെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അടിച്ചു പൂസായപ്പോൾ സ്വന്തം വീടിന് തീയിട്ട് യുവതി
മദ്യലഹരിയിൽ കാണിക്കുന്നത് പലതും വലിയ അബദ്ധങ്ങളാകാറുണ്ട്. ഇത്തരത്തിൽ ഒരു സ്ത്രീക്ക് സംഭവിച്ച വലിയ അബദ്ധത്തിന്‍റെ വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നും പുറത്ത് വരുന്നത്. റെക്കെന്‍റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയാണ് വാർത്തയിലെ താരം. മദ്യലഹരിയിൽ ഇവർ സ്വന്തം വീടിനു തീയിടുകയായിരുന്നു. കഴിഞ്ഞ മെയ് 30നായിരുന്നു വീടിന് തീയിട്ടത്. പിന്നാലെ കേസും എത്തി. ഇപ്പോള്‍ നവംബര്‍ 15ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.
Post A Comment: