www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകൾ പീഡനത്തിനിരയായ വിവരം മറച്ചു വച്ചു; അമ്മയ്ക്ക് തടവും പിഴയും

Share it:


കോട്ടയം: മകൾ പീഡനത്തിനിരയായ വിവരം മറച്ചു വച്ച അമ്മക്ക് ആറ് മാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചങ്ങനാശേരി അതിവേഗ സ്‌പെഷ്യൽ കോടതിയാണ് മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അമ്മയ്ക്ക ശിക്ഷ വിധിച്ചത്. തടവിനു പുറമേ 25000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. 

2018ലാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പിഴയായി ഒടുക്കുന്ന തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി അധികമായി തടവ് അനുഭവിക്കണമെന്നും ജഡ്‌ജി ജി.പി. ജയകൃഷ്‌ണന്‍റെ ഉത്തരവിൽ പറയുന്നു.  

പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാം പ്രതി മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് രണ്ടാം പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ വി എസ് മനോജാണ് കോടതിയിൽ ഹാജരായത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ഇടുക്കിയിൽ സ്ത്രീയടക്കം മൂന്ന് പേർ മരിച്ച നിലയിൽ

ഇടുക്കി: ഉടുമ്പൻചോല കുത്തുങ്കലിലെ ഡാമിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരു സ്ത്രീയുടെയും രണ്ട് പുരുഷൻമാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. 

തിങ്കളാഴ്ച്ച കാണാതായ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പ്രാധമിക വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

കുളിക്കുന്നതിനിടെ വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കവെ മറ്റുള്ളവരും വെള്ളത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു എന്നാണ് പൊലീസ് നൽകുന്ന വിവരം.

Share it:

Crime

Post A Comment: