തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം കൈക്കലാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയവീട്ടിൽ ജോയൻ (18), പോനിശേരി ഷിനാസ് (19) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മതിലകം പൊലീസാണ് പ്രതികളെ കുടുക്കിയത്.
കേസിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ ഒരാളാണ് പെൺകുട്ടിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയത്. കുട്ടിയുമായി പ്രണയം നടിച്ച ശേഷം സ്വകാര്യ ദൃശ്യം ആവശ്യപ്പെടുകയും ഇത് വാങ്ങിയെടുക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർഥി ഈ നഗ്ന ദൃശ്യം വിദ്യാർഥിനിയുടെ പേരും സ്‌കൂളിന്‍റെ പേരും സഹിതം സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു. സുഹൃത്തുക്കൾ ഇത് സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്റ്റർ ടി.കെ. ഷൈജു, എസ്.ഐ. ലാൽസൺ, എ.എസ്.ഐമാരായ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
ഖർഖീവ്: റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിലാണ് കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൗസ് ലക്ഷ്യമിട്ടുകൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്‍റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
Post A Comment: