ചെന്നൈ: മദ്യലഹരിയിൽ അമ്മയെ മർദിച്ച പിതാവിനെ മകൻ അടിച്ചു കൊന്നു. തമിഴ്നാട്ടിലെ ചത്രപ്പട്ടി മുല്ലൈ നഗറിലാണ് സംഭവം. ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്. ഇയാൾ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദ്ദിച്ചിരുന്നു.
17 കാരനായ മകന്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഓമന്ത് രാജന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
ഖർഖീവ്: റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിലാണ് കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ നവീൻ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൗസ് ലക്ഷ്യമിട്ടുകൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്‍റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
Post A Comment: