കോട്ടയം: ഭർത്താവിനൊപ്പം നടന്നു പോകവെ കമന്‍റടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ച നാല് പേർ പിടിയിൽ. പാല തൊണ്ടിമാക്കൽ കവലയിൽ ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. ഗർഭിണിയും വിദ്യാർഥിനിയുമായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നൽകിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വർക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ്എച്ച് ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. പരുക്കേറ്റതിനെ തുടർന്ന് യുവതിക്ക് ബ്ലീഡിങ് ഉണ്ടായതായി വിവരമുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
പാലാ ഞൊണ്ടിമാക്കൽ കവലയിൽ കാർ വർക്ക് ഷോപ്പ് നടത്തുന്നയാൾ യുവതിയോട് അസഭ്യമായി സംസാരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ഭർത്താവുമൊപ്പം നടന്നു പോകുമ്പോളാണ് അസഭ്യം കലർന്ന ഭാഷയിൽ സംസാരിച്ചത്. ഇത് ഭർത്താവ് ചോദ്യം ചെയ്തതോടെ തർക്കമുണ്ടായി.
ഇത് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് സംഘർഷത്തിലേക്കും കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഭർത്താവായ അഖിലിനെ സംഘം ക്രൂരമായി മർദ്ദിച്ചു. അടി കൊണ്ട് അഖിൽ നിലത്തുവീണതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറ് മാസം ഗർഭിണിയായ ജിൻസിയെ വയറ്റിൽ ചവിട്ടിയത് അത് എന്നാണ് മൊഴി.
ആക്രമണത്തിന് പിന്നാലെ പോലീസ് പ്രതികള്‍ക്കായി ശക്തമായ അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: