ന്യൂയോർക്ക്: മയക്കുമരുന്നു ലഹരിയിൽ കാമുകന്‍റെ തലയടക്കം അറുത്തെടുത്ത് വിവിധയിടങ്ങളിൽ ഉപേക്ഷിച്ച യുവതി പിടിയിൽ. അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്താണ് നടുക്കുന്ന സംഭവം നടന്നത്. മയക്കുമരുന്നു ലഹരിയിലാണ് താൻ കൊലപാതകം നടത്തിയതെന്നും ഒരു തമാശയായിട്ടാണ് തനിക്ക് തോന്നിയതെന്നും യുവതി മൊഴി നൽകി. കഴിഞ്ഞ ആഴ്ച്ചയിലാണ് കൊലപാതകം നടന്നത്. മാർച്ച് രണ്ടിനാണ് ഇക്കാര്യം പൊലീസ് പുറത്തു വിട്ടത്.
കേസിൽ ടെയ്‌ലർ എന്ന 24 കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്‍റെ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഗ്രീൻബെ സ്റ്റോണി ബ്രൂക്ക് ലൈനിലെ വീട്ടിലായിരുന്നു സംഭവങ്ങൾ നടന്നത്. കാമുകീ കാമുകൻമാരായ ഇവർ ഒരുമിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ടെയ്‌ലർ തന്‍റെ കാമുകനെ വെട്ടി നുറുക്കിയത്.
യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അടുക്കളയിലിരുന്ന കത്തിയെടുത്ത് തല, കാൽപാദം എന്നിവ വെട്ടി മാറ്റി. ഇവ ബക്കറ്റിലും ക്രോക് പോട്ടിലും നിക്ഷേപിക്കുകയും ചെയ്‌തു.
കൊല്ലപ്പെട്ട യുവാവിന്‍റെ മാതാവാണ് മകന്‍റെ തല ബക്കറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശരീര ഭാഗങ്ങൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയത്. വാനിൽ നിന്നും ചില ഭാഗങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഫസ്റ്റ് ഡിഗ്രി മർഡറിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: