ന്യൂഡെൽഹി: രാജ്യത്ത് കോൺഗ്രസിന്‍റെ തകർച്ച പ്രവചിച്ച് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോൾ ഫലങ്ങൾ. ഏറെ പ്രതീക്ഷിച്ചിരുന്ന പഞ്ചാബിൽ അടക്കം കോൺഗ്രസ് തകർന്നടിയുമെന്ന സൂചനകളാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ പ്രതിഫലിക്കുന്നത്.
പഞ്ചാബിൽ ആംആദ്‌മി വൻ കുതിച്ചു കയറ്റം ഉണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോളുകളിലെ സൂചന. ഇന്ത്യ ടുഡേ അടക്കമുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ പഞ്ചാബിൽ എ.എ.പിയുടെ വൻ മുന്നേറ്റമാണ് പ്രവചിക്കുന്നത്. പഞ്ചാബിൽ ഭരണ തുടർച്ച നേടാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ നേതൃത്വത്തിന് തന്നെ അത് വലിയ തിരിച്ചടിക്ക് കാരണമാകും.
ആകെയുള്ള 117 സീറ്റുകളിൽ 90 ശതമാനവും ആം ആദ്മിക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളും പുറത്തു വന്നിട്ടുണ്ട്. യുപി, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വിജയം ഉറപ്പിക്കുന്ന രീതിയിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ കോൺഗ്രസ്- ബിജെപി പോര് ശക്തമാണെന്ന് സൂചനകളുണ്ടെങ്കിലും വിജയം ബിജെപിക്കൊപ്പമായിരിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും സൂചന നൽകുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പെട്രൊൾ വില 25 രൂപവരെ ഉയർന്നേക്കും
ന്യൂഡെൽഹി: ഇന്ധന വില വർധനവ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ധനവില വർധനയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിങ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്‍റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post A Comment: