കണ്ണൂർ: കുടുംബ വഴക്കിനിടെ സഹോദരനിൽ നിന്നും സ്വകാര്യ ഭാഗത്ത് മർദനമേറ്റ യുവാവ് മരിച്ചു. കണ്ണൂർ വെങ്ങര ഇ.എം.എസ് മന്ദിരത്തിനു സമീപം പുതിയ പുരയിൽ വിപിൻ (32) ആണ് മരിച്ചത്. ഇയാളും സഹോദരൻ വിനോദും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് പരുക്കേറ്റത്.
കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരുക്ക് പറ്റിയ ഉടന്‍ തന്നെ വിപിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജനനേന്ദ്രിയത്തിന് സംഭവിച്ച പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പെട്രൊൾ വില 25 രൂപവരെ ഉയർന്നേക്കും
ന്യൂഡെൽഹി: ഇന്ധന വില വർധനവ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ധനവില വർധനയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിങ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ക്രൂഡോയിൽ വില കുതിച്ചുയർന്നത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്‍റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post A Comment: