തിരുവനന്തപുരം: റഷ്യ- യുക്രൈൻ യുദ്ധത്തിനു പിന്നാലെ സംസ്ഥാനത്തും രൂക്ഷമായ വിലക്കയറ്റം. അവശ്യ സാധനങ്ങളുടെ വില ഒരാഴ്ച്ചക്കുള്ളിൽ 10 രൂപ മുതൽ 80 രൂപ വരെ ഉയർന്നു. പൂഴ്ത്തി വയ്‌പും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
അരി, പാചക എണ്ണകൾ, മസാല ഉൽപന്നങ്ങൾ, പലവ്യഞ്ജനങ്ങൾ എല്ലാത്തിനും വില കുതിച്ചുയരുകയാണ്. അരി കിലോയ്ക്ക് രണ്ടു മുതൽ അഞ്ച് രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച്ച 160 രൂപയുണ്ടായിരുന്ന വറ്റൽമുകളിന് 240 ആയി വർധിച്ചു. പാചക എണ്ണകളുടെ വില 110 ൽ നിന്ന് 180 ലേയ്ക്കാണ് കയറിയിരിക്കുന്നത്.
90 രൂപയുണ്ടായിരുന്ന മല്ലി വില 140 ലേയ്ക്ക് വർധിച്ചു. എന്തിനും ഏതിനും ഉപയോഗിക്കുന്ന ജീരകത്തിന് 30 രൂപയും വെളുത്തുള്ളിക്ക് 40 രൂപയും ചെറിയ ഉള്ളിക്ക് 10 രൂപയും കൂടി. യുക്രൈൻ യുദ്ധവും ഇന്ധന വില ഉയർന്നതും ആണ് കുടുംബ ബജറ്റിന്‍റെ തകർച്ചയിലേക്ക് നയിച്ചത്. വിലക്കയറ്റം വീട്ടകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ചൂഷണത്തിൽ സെലിബ്രിറ്റികളും
കൊച്ചി: വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ലൈംഗിക ചൂഷണത്തിന് ഇരയായവരിൽ സിനിമാ- സീരിയൽ രംഗത്തെ സെലിബ്രിറ്റികളും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ ഉണ്ടായത്. ഇതിനു പിന്നാലെ നിരവധി സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം ആറോളം യുവതികൾ കൊച്ചി പൊലീസിനു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതി നൽകിയതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ വലയിൽ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. നഗരത്തിലെ തന്നെ അറിയപ്പെടുന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ആരോപണ വിധേയനായിരിക്കുന്നത്.
ടാറ്റു ചെയ്യുന്നതിനിടെ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുക. ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്. സിനിമാ- സീരിയൽ രംഗത്തെ ഒട്ടേറെ പേർക്ക് ഇയാൾ ടാറ്റു ചെയ്‌തു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരും ഇയാളുടെ ചൂഷണങ്ങൾക്കും ഇരയായിട്ടുണ്ട്. വസ്ത്രങ്ങൾക്കുള്ളിലെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യുന്നവരാണ് സെലിബ്രിറ്റികളിൽ ഏറെയും.
കഴുത്തിനു പിൻ ഭാഗം, പുറം ഭാഗം, കഴുത്തിനു താഴെ ഭാഗം, വയർ തുടങ്ങിയ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ താരങ്ങൾ എത്താറുണ്ട്. സെലിബ്രിറ്റി പാർട്ടികളിൽ വസ്ത്രങ്ങൾ അണിയുമ്പോൾ കാണത്തക്ക വിധമാണ് ഇത്തരം ടാറ്റുകൾ ചെയ്യുന്നത്.
എന്നാൽ സ്റ്റുഡിയോയിൽ എത്തിയാൽ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരം തുടങ്ങുമെന്നാണ് പരാതി നൽകിയ യുവതികളുടെ വെളിപ്പെടുത്തൽ. ടാറ്റു ചെയ്യാനായി സ്റ്റുഡിയോയിലെ മുറിക്കുള്ളലേക്ക് കടക്കുന്നതോടെ ശരീര ഭാഗങ്ങളെ കുറിച്ചുള്ള വർണനയും ആരംഭിക്കും.
പിന്നീട് ടാറ്റു സൂചിമുനയിൽ നിർത്തിക്കൊണ്ടാണ് ശരീര ഭാഗങ്ങളിൽ സ്‌പർശിക്കുന്നത്. ഭയം കാരണം പലരും പ്രതികരിക്കാൻ പോലും മിനക്കെടാറില്ല. മാനക്കേട് ഭയന്ന് ദുരനുഭവം പുറത്ത് പറയാറുമില്ല. അതേസമയം മീ ടു ആരോപണങ്ങൾ ഉയർന്നതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നതായിട്ടാണ് വിവരം.
Post A Comment: