കാലിഫോർണിയ: ഗർഭിണിയായിരിക്കെ വീണ്ടും ഗർഭം ധരിച്ച അവസ്ഥ വിശദീകരിക്കുകയാണ് ദമ്പതികൾ. കാലിഫോർണിയയിലെ ദമ്പതികളാണ് രണ്ട് പെൺകുട്ടികൾക്ക് ജൻമ നൽകിയതിലെ അപൂർവ സംഭവം വെളിപ്പെടുത്തിയത്. അഞ്ച് ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് പെൺമക്കളെ താൻ ഗർഭം ധരിച്ചതെന്നും യുവതി പറഞ്ഞു.
കാലിഫോർണിയയിലെ സാൻ പാബ്ലോയിൽ നിന്നുള്ള ഒഡാലിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കുട്ടികളെ ഗർഭം ധരിക്കുന്നതിന് മുൻപത്തെ ഗർഭം അലസിപ്പോയതിനാൽ രണ്ടാമതും ഗർഭിണിയായപ്പോൾ ഒഡാലിസും ഭർത്താവ് അന്റോണിയോ മാർട്ടിനെസും വളരെ സന്തോഷത്തിലായിരുന്നു.
2020 നവംബറിലാണ് ഇവർ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നത്. ഗർഭം ധരിച്ച് ഏതാനും ആഴ്ച്ചകൾക്ക് ശേഷം പരിശോധനകൾക്ക് ശേഷം പരിശോധനയ്ക്ക് പോയപ്പോൾ ഒരേ ആഴ്ച്ചയിൽ വ്യത്യസ്ത സമയങ്ങളിൽ ഗർഭം ധരിച്ച രണ്ടു കുഞ്ഞുങ്ങളാണ് ഉള്ളതെന്നാണ് ഇവർക്ക് അറിയാൻ സാധിച്ചത്. അപൂർവ പ്രതിഭാസമായ സൂപ്പർഫെറ്റേഷൻ ആയിരുന്നു ഇങ്ങനെ ഒരു ഗർഭധാരണം നടക്കാൻ കാരണമായത്.
ആദ്യ ഗർഭധാരണം കഴിഞ്ഞ് ദിവസങ്ങളോ ആഴ്ച്ചകളോ കഴിഞ്ഞ് രണ്ടാമത്തേത് സംഭവിക്കാം. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10 നാണ് ഒഡാലിസ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആദ്യം ഗർഭം ധരിച്ച ലിലോ എന്ന പെൺകുഞ്ഞു തന്നെ ആണ് ആദ്യം ജനിച്ചത്. രണ്ടാമത്തെ കുട്ടി ഇമെൽഡ.
ലിലോയും ഇമെൽഡയും വളരെ സാമ്യമുള്ളതിനാൽ തനിക്കും അന്റോണിയോയ്ക്കും അവരെ പരസ്പരം തെറ്റാറുണ്ടെന്നും ഒഡാലിസ് പറയുന്നു. ഞാൻ ആദ്യം കരുതിയത് കുട്ടികൾ ഇരട്ടകളാണെന്നാണ് പക്ഷെ ഒരുപാട് ലേഖനങ്ങൾ വായിച്ചതിന് ശേഷം അവർ സാങ്കേതികമായി ഇരട്ടകളല്ലെന്ന് ഞാൻ മനസിലാക്കി.
പക്ഷെ ഇത് മറ്റുള്ളവരോട് പറഞ്ഞു മനസിലാക്കാൻ പാടാണ്. അതിനാൽ ഞാൻ അവരോട് അതെ അവർ ഇരട്ടകളാണ് എന്ന് പറയും. അവർ സാങ്കേതികമായി പോലും സമാനരല്ല പക്ഷെ എല്ലാവരും കരുതുന്നത് അവർ ഇരട്ടകളാണ് എന്നാണ്. കാഴ്ച്ചയിൽ അവർ ഒരു പോലെ ആണ് ഒഡാലിസ് പറഞ്ഞതായി ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: