ബ്യൂണസ് ഐറിസ്: വൈദിക പഠനത്തിനായി സെമിനാരിയിലെത്തിയ യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച മുൻ കത്തോലിക്ക ബിഷപ്പിന് നാലര വർഷം തടവ് ശിക്ഷ. അർജന്‍റീനയിൽ ഏറെ വിവാദങ്ങൾക്ക് കാരണമായ കേസിലാണ് കോടതി വിധി പറഞ്ഞത്.
രണ്ടാഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് സാല്‍റ്റയിലെ കോടതി മുന്‍ അര്‍ജന്‍റീനന്‍ ബിഷപ്പ് ഗുസ്താവോ സാന്‍ഷേറ്റയെ ശിക്ഷിച്ചത്. ഉന്നത പദവി ലഭിച്ച് വത്തിക്കാനിലേക്ക് പോയ ബിഷപ്പിനെതിരായ കേസ് അര്‍ജന്‍റീനയിലെ കത്തോലിക്കാ സഭയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു.
അര്‍ജന്‍റീന ലാറ്റിന്‍ അമേരിക്കയില്‍ റോമന്‍ കത്തോലിക്ക സഭയ്ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള രാജ്യമാണ്. സഭയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, മുന്‍ ബിഷപ്പ് ഗുസ്താവോയുമായി ബന്ധപ്പെട്ട കേസ് സമാനതകളില്ലാത്ത വിധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.
ആരോപണ വിധേയനായ ഗുസ്താവോ സാന്‍ഷേറ്റ സാല്‍റ്റ പ്രവിശ്യയുടെ ഒറാനിലെ ബിഷപ്പ് ആയിരുന്നു. സെമിനാരിയിലെ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുര്‍വിനിയോഗവും സാമ്പത്തിക തിരിമറിയും നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനുമേല്‍ ചുമത്തിയിരുന്നത്.
ഗുസ്താവോ സാന്‍ഷേറ്റ അര്‍ജന്‍റീനയില്‍ ഏറ്റവും ആദരണീയനായ ബിഷപ്പ് ആയിരുന്നു. തലസ്ഥാന നഗരത്തിലെ പ്രമുഖ സെമിനാരിയില്‍ ബിഷപ്പായിരിക്കെ, ഗുസ്താവോ സാന്‍ഷേറ്റ വൈദിക പഠനത്തിനായി എത്തിയ ചെറുപ്പക്കാരെ തന്‍റെ നഗ്‌നശരീരം മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായാണ് സെമിനാരിയിലെ ജോലിക്കാരും, മുന്‍ വൈദിക വിദ്യാർഥികളും കോടതിയില്‍ മൊഴി നല്‍കിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ചൂഷണത്തിൽ സെലിബ്രിറ്റികളും
കൊച്ചി: വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ലൈംഗിക ചൂഷണത്തിന് ഇരയായവരിൽ സിനിമാ- സീരിയൽ രംഗത്തെ സെലിബ്രിറ്റികളും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ ഉണ്ടായത്. ഇതിനു പിന്നാലെ നിരവധി സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ആറോളം യുവതികൾ കൊച്ചി പൊലീസിനു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതി നൽകിയതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ വലയിൽ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. നഗരത്തിലെ തന്നെ അറിയപ്പെടുന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ആരോപണ വിധേയനായിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിനിടെ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുക. ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.
സിനിമാ- സീരിയൽ രംഗത്തെ ഒട്ടേറെ പേർക്ക് ഇയാൾ ടാറ്റു ചെയ്‌തു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരും ഇയാളുടെ ചൂഷണങ്ങൾക്കും ഇരയായിട്ടുണ്ട്. വസ്ത്രങ്ങൾക്കുള്ളിലെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യുന്നവരാണ് സെലിബ്രിറ്റികളിൽ ഏറെയും. കഴുത്തിനു പിൻ ഭാഗം, പുറം ഭാഗം, കഴുത്തിനു താഴെ ഭാഗം, വയർ തുടങ്ങിയ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ താരങ്ങൾ എത്താറുണ്ട്. സെലിബ്രിറ്റി പാർട്ടികളിൽ വസ്ത്രങ്ങൾ അണിയുമ്പോൾ കാണത്തക്ക വിധമാണ് ഇത്തരം ടാറ്റുകൾ ചെയ്യുന്നത്.
എന്നാൽ സ്റ്റുഡിയോയിൽ എത്തിയാൽ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരം തുടങ്ങുമെന്നാണ് പരാതി നൽകിയ യുവതികളുടെ വെളിപ്പെടുത്തൽ. ടാറ്റു ചെയ്യാനായി സ്റ്റുഡിയോയിലെ മുറിക്കുള്ളലേക്ക് കടക്കുന്നതോടെ ശരീര ഭാഗങ്ങളെ കുറിച്ചുള്ള വർണനയും ആരംഭിക്കും. പിന്നീട് ടാറ്റു സൂചിമുനയിൽ നിർത്തിക്കൊണ്ടാണ് ശരീര ഭാഗങ്ങളിൽ സ്‌പർശിക്കുന്നത്. ഭയം കാരണം പലരും പ്രതികരിക്കാൻ പോലും മിനക്കെടാറില്ല. മാനക്കേട് ഭയന്ന് ദുരനുഭവം പുറത്ത് പറയാറുമില്ല. അതേസമയം മീ ടു ആരോപണങ്ങൾ ഉയർന്നതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നതായിട്ടാണ് വിവരം.
Post A Comment: