www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1815) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലിവിങ് ടുഗദറിനു ശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

Share it:



കോട്ടയം: വിവാഹ വാഗ്‌ദാനം നൽകി ഇടുക്കി സ്വദേശിനിയുടെ കൂടെ ലിവിങ് ടുഗദർ നടത്തി ഗർഭിണിയാക്കിയ ശേഷം യുവതിയെ ഉപേക്ഷിച്ച് മറ്റൊരു യുവതിയുമായി പ്രണയത്തിലായ ജെ.സി.ബി ഡ്രൈവർ അറസ്റ്റിൽ. പാല അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്‌ണനാണ് അറസ്റ്റിലായത്.  

മൂന്നു വർഷത്തോളമാണ് ഇയാൾ വിവാഹിതയായ യുവതിയുമായി ലിവിങ് ടുഗദർ നടത്തിയത്. ഇടുക്കി പീരുമേട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. 2015ൽ ഇവർ വിവാഹിതയായെങ്കിലും ഭർത്താവുമായുള്ള പൊരുത്തക്കേടുകളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. ഇതിനിടെ പ്രതി ഹരികൃഷ്‌ണനുമായി അടുപ്പത്തിലാകുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. 

വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പില്‍ 2018 മുതല്‍ യുവതി ജെസിബി ഓപ്പറേറ്ററായ പ്രതിയോടൊപ്പം താമസിക്കവേ ഗര്‍ഭിണിയായി. ഇതിനിടെ പ്രതി കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പിന്നീട് നഴ്‌സിങ് വിദ്യാര്‍ഥിനിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്‌തു. 

2022 ജനുവരിയില്‍ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കി. തുടര്‍ന്ന് പ്രതി യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചു. ഇതോടെ സിഡബ്ല്യുസിയില്‍ പരാതി നല്‍കിയ യുവതിയും കുഞ്ഞും കുറേക്കാലം വണ്ടന്‍പതാലുള്ള ആശ്രമത്തില്‍ താമസിച്ചു വരികയായിരുന്നു. 

തുടര്‍ന്ന് അവിടെ നിന്നും പ്രതി യുവതിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന ധാരണയില്‍ വീണ്ടും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ വീണ്ടും പീഡനം തുടര്‍ന്നതിനെതുടര്‍ന്ന് യുവതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതിനല്‍കി. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് പ്രതിയായ ഹരികൃഷ്ണനെ പിടികൂടുകയായിരുന്നു.

പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍, എസ്‌ഐ ഷാജി സെബാസ്റ്റ്യന്‍, എഎസ്‌ഐ ബിജു കെ. തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ചൂഷണത്തിൽ സെലിബ്രിറ്റികളും 

കൊച്ചി: വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ലൈംഗിക ചൂഷണത്തിന് ഇരയായവരിൽ സിനിമാ- സീരിയൽ രംഗത്തെ സെലിബ്രിറ്റികളും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ ഉണ്ടായത്. ഇതിനു പിന്നാലെ നിരവധി സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ആറോളം യുവതികൾ കൊച്ചി പൊലീസിനു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതി നൽകിയതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

അതേസമയം വിവാദ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ വലയിൽ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. നഗരത്തിലെ തന്നെ അറിയപ്പെടുന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ആരോപണ വിധേയനായിരിക്കുന്നത്. ടാറ്റു ചെയ്യുന്നതിനിടെ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുക. ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്. 

സിനിമാ- സീരിയൽ രംഗത്തെ ഒട്ടേറെ പേർക്ക് ഇയാൾ ടാറ്റു ചെയ്‌തു നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരും ഇയാളുടെ ചൂഷണങ്ങൾക്കും ഇരയായിട്ടുണ്ട്. വസ്ത്രങ്ങൾക്കുള്ളിലെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു ചെയ്യുന്നവരാണ് സെലിബ്രിറ്റികളിൽ ഏറെയും. കഴുത്തിനു പിൻ ഭാഗം, പുറം ഭാഗം, കഴുത്തിനു താഴെ ഭാഗം, വയർ തുടങ്ങിയ ഭാഗങ്ങളിൽ ടാറ്റു ചെയ്യാൻ താരങ്ങൾ എത്താറുണ്ട്. സെലിബ്രിറ്റി പാർട്ടികളിൽ വസ്ത്രങ്ങൾ അണിയുമ്പോൾ കാണത്തക്ക വിധമാണ് ഇത്തരം ടാറ്റുകൾ ചെയ്യുന്നത്.

എന്നാൽ സ്റ്റുഡിയോയിൽ എത്തിയാൽ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരം തുടങ്ങുമെന്നാണ് പരാതി നൽകിയ യുവതികളുടെ വെളിപ്പെടുത്തൽ. ടാറ്റു ചെയ്യാനായി സ്റ്റുഡിയോയിലെ മുറിക്കുള്ളലേക്ക് കടക്കുന്നതോടെ ശരീര ഭാഗങ്ങളെ കുറിച്ചുള്ള വർണനയും ആരംഭിക്കും. പിന്നീട് ടാറ്റു സൂചിമുനയിൽ നിർത്തിക്കൊണ്ടാണ് ശരീര ഭാഗങ്ങളിൽ സ്‌പർശിക്കുന്നത്. ഭയം കാരണം പലരും പ്രതികരിക്കാൻ പോലും മിനക്കെടാറില്ല. മാനക്കേട് ഭയന്ന് ദുരനുഭവം പുറത്ത് പറയാറുമില്ല. അതേസമയം മീ ടു ആരോപണങ്ങൾ ഉയർന്നതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നതായിട്ടാണ് വിവരം. 


Share it:

Crime

Post A Comment: