കീവ്: യുക്രൈനിൽ താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുദ്ധത്തിന്‍റെ പത്താം നാളിലാണ് റഷ്യയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രക്ഷാ പ്രവർത്തനം വേഗത്തിലാക്കുന്നതിനാണ് താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് വിവരം.
ഇതോടെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം എത്ര സമയത്തേക്കാണ് വെടി നിർത്തലെന്നോ, ഏതൊക്കെ പ്രദേശങ്ങളിലാണെന്നോ വ്യക്തമായിട്ടില്ല.
രക്ഷാ പ്രവർത്തനം പൂർത്തി ആയാൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ തീരുമാനമാണ് ഇത്. കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിനു വിദ്യാർഥികളെ എത്രയും വേഗം അതിർത്തി കടത്താനായിരിക്കും ഇന്ത്യൻ രക്ഷാ ദൗത്യത്തിന്‍റെ ലക്ഷ്യം.
Post A Comment: