തിരുവനന്തപുരം: യുക്രൈൻ- റഷ്യ യുദ്ധ സാഹചര്യത്തിൽ വീണ്ടും സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4,840 രൂപയാണ് ഇന്നത്തെ വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38,720 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4,000 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 60 രൂപയാണ് ഗ്രാമിന് വർധിച്ചത്.
ഒരു പവൻ സ്വർണത്തിന് 480 രൂപയും വർധിച്ചു. തുടർച്ചയായ രണ്ടാമത്തെ ദിവസവും സ്വർണത്തിന് വർധന രേഖപ്പെടുത്തി. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഇന്നത്തെ വില. വെള്ളിക്ക് 73 രൂപയാണ് ഗ്രാമിന് വില.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
മീ ടു; കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് ബംഗളൂരിലേക്ക് കടന്നതായി സൂചന
കൊച്ചി: മീ ടു ആരോപണം ഉയർന്ന കൊച്ചിയിലെ ടാറ്റൂ ലൈംഗിക പീഡനക്കേസ് പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന. പ്രതിക്കെതിരെ കൂടുതൽ യുവതികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ പ്രതി സുജീഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതികൾ സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെ തന്നെ സുജീഷ് ഒളിവിൽ പോയിരുന്നു.
പ്രതിയായ പി.എസ്. സുജീഷിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതുവരെ ആറ് പേരാണ് ഇയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
2017 മുതൽ ലൈംഗിക പീഡനം നടന്നതായിട്ടാണ് യുവതികളുടെ മൊഴി. ആറ് കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നതിൽ നാലെണ്ണം പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനെല്ലൂരിലുമാണ്. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. ടാറ്റു ചെയ്യുന്നതിനിടെ പ്രതി തന്നോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ഇ മെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നു.
Post A Comment: