പൂനെ: ഷോർട്‌സ് ധരിച്ച് പുറത്തിറങ്ങിയ യുവതികളെ ആറംഗ സംഘം വീട്ടിലെത്തി ചെരുപ്പ് കൊണ്ട് മർദിച്ചു. ബുധനാഴ്ച്ച പൂനെയിലായിരുന്നു സംഭവം. പ്രദേശത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന യുവതികളാണ് മർദനത്തിനിരയായത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൂനെ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ വീട്ടുടമസ്ഥതയുടെ പരാതിയിലാണ് കേസെടുത്തത്. പ്രദേശവാസികളായ അല്‍ക പത്താരെ, സചിന്‍ പത്താരെ, കേതന്‍ പത്താരെ, സീമ പത്താരെ, ശീതള്‍ പത്താരെ, കിരണ്‍ പത്താരെ എന്നവര്‍ക്കെതിരെയാണ് കേസ്. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. പരാതിക്കാരിയും പ്രതികളും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
ഇതിനിടെയാണ് പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ച് വന്നിരുന്ന യുവതികളുടെ പേരില്‍ തര്‍ക്കം ഉണ്ടായത്. യുവതികള്‍ ഷോര്‍ട്സ് ധരിച്ച് പ്രദേശത്ത് കറങ്ങി നടന്നു എന്ന് ആരോപിച്ചായിരുന്നു രാത്രി ഇവര്‍ ആക്രമം അഴിച്ചുവിട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതികളെ ചെരിപ്പ് കൊണ്ട് മര്‍ദിക്കുകയും, വീട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: