പെഷാവർ: പാക്കിസ്ഥാനിലെ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടു. പെഷാവറിലാണ് വൻ സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 10 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖിസ ക്വനി ബസാർ മേഖലയിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമി പള്ളിയിലേക്ക് കടക്കാൻ ശ്രമിക്കുകയും പള്ളിക്ക് പുറത്ത് കാവൽ നിന്ന പൊലീസുകാർക്കുനേരെ വെടിയുതിർക്കുകയും ചെയ്തതായി പെഷവാർ ക്യാപിറ്റൽ സിറ്റി പൊലീസ് ഓഫീസർ ഇജാസ് അഹ്‌സൻ പറഞ്ഞു. വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പ്രാർഥനയ്‌ക്ക് തൊട്ടുമുമ്പായാണ് ആക്രണം നടന്നത്. അക്രമി പള്ളിയിലേക്ക് ഓടിക്കയറി ആദ്യം വെടിയുതിര്‍ത്തു. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: