കൊല്ലം: അമ്മയുടെ സുഹൃത്തായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം കൈക്കലാക്കി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണിയാർ കേളൻകാവ് ആർ.പി.എൽ ബ്ലോക്ക് ഒന്നിൽ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീൺ (19) എന്നിവരാണ് അറസ്റ്റിലായത്. സുജിത്തിന്‍റെ അമ്മയുടെ സുഹൃത്തായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
അമ്മയുമായുള്ള അടുപ്പം മുതലെടുത്താണ് സുജിത്ത് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് സ്നേഹം നടിച്ച് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. ഇവ സോഷ്യൽ മീഡിയയിൽ പങ്കുവക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിളിച്ചു വരുത്തി സ്വർണവും പണവും ഇയാൾ കൈക്കലാക്കി. ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്‌തു.
പീഡന ശേഷം ഇക്കാര്യം സുജിത് സുഹൃത്തായ പ്രവീണിനോട് വെളിപ്പെടുത്തിയിരുന്നു. അവസരം മുതലെടുത്ത പ്രവീൺ യുവതിയെ സമീപിച്ച് ഇക്കാര്യം പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ഏരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു.
കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Post A Comment: