കുവൈത്ത് സിറ്റി: വിദേശത്ത് നിന്നും എത്തിയ പ്രമുഖ നടി കുവൈത്ത് എയർപോർട്ടിൽ അറസ്റ്റിൽ. കുവൈറ്റ് മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്ന നടിയാണ് കുവൈത്തിൽ എത്തിയപ്പോൾ അറസ്റ്റിലായിരിക്കുന്നത്. അതേസമയം നടി ആരാണെന്നോ കേസ് എന്താണെന്നോ ഉള്ള വിവരങ്ങൾ അവ്യക്തമാണ്.
കുവൈത്ത് എയർപോർട്ടിൽ നടിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന വിവരം മാത്രമാണ് അധികൃതർ മാധ്യമങ്ങൾക്ക് കൈമാറിയിരിക്കുന്നത്. നടി വിദേശത്തുനിന്നാണ് കുവൈത്തിലെത്തിയതെന്നാണ് വിവരം.
പാസ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ നടിയുടെ പേരില്‍ കുവൈറ്റ് പബ്ലിക്ക് പ്രോസിക്യൂഷന് വാറണ്ട് പുറപ്പെടുവിച്ചതായി കണ്ടെത്തി.തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം നടി മദ്യലഹരിയിലായിരുന്നെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വെള്ളിയാഴ്ച്ച വരെ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഒഡീഷ, ആന്ധ്ര തീരത്തു നിൽക്കുന്ന ന്യനമർദം പടിഞ്ഞാറൻ തീരത്തെ മൺസൂൺ പാത്തി എന്നിവയാണ് മഴ തുടരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വടക്കൽ ജില്ലകളിൽ കൂടുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് കോട്ടയം മുതൽ കാസർകോഡ് വരെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ മഴ മുന്നറിയിപ്പില്ല. അതേസമയം ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്.
Post A Comment: