www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന ബീവറേജസ് ഔട്ട് ലറ്റിൽ വിജിലൻസ് പരിശോധന; 85,000 രൂപയുമായി ജീവനക്കാരൻ പിടിയിൽ

Share it:



ഇടുക്കി: ബീവറേജസ് കോർപ്പറേഷന്‍റെ കട്ടപ്പന ഔട്ട് ലറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 85,000 ത്തോളം രൂപ കണ്ടെത്തി. ഷോപ്പിലെ ജീവനക്കാരനായ അനീഷിന്‍റെ സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 

ഷോപ്പിലെ ജീവനക്കാർക്കാർക്ക് നൽകുന്നതിനായി റബർ ബാൻഡിൽ പല കെട്ടുകളായി  സൂക്ഷിച്ചിരിക്കുന്ന പണമാണ് കണ്ടെടുത്തത്.  മദ്യ കമ്പനികൾ തങ്ങളുടെ ബ്രാൻഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകുന്ന പണമാണിതെന്നാണ് കരുതുന്നത്. ഷോപ്പിങ് ചാർജായ ജയേഷ് അനികൃതമായി ഒരു ജീവനക്കാരനെ ഈ ഷോപ്പിൽ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

ഇന്നലെ രാത്രി ഒൻപതോടെയാണ് വിജിലൻസ് സംഘം ഔട്ട് ലറ്റിൽ പരിശോധനക്കെത്തിയത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി. ഷാജു ജോസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ, എ.എസ്.ഐമാരായ ബേസിൽ, ഷിബു, എസ്.സി.പി.ഒമാരായ  അഭിലാഷ്,റഷീദ് സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

12 കാരൻ മരിച്ച നിലയിൽ; 15 കാരി സഹോദരി അറസ്റ്റിൽ

ചണ്ഡീഗഡ്: 12 വയസുകാരനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 15 കാരിയായ സഹോദരി അറസ്റ്റിൽ. രക്ഷിതാക്കൾ സഹോദനെ അമിതമായി സ്നേഹിക്കുന്നുണ്ടെന്ന തോന്നലാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഹരിയാനയിലെ ബല്ലാബ്ഗഡിലാണ് ഞെട്ടിക്കുന്ന സംഭവം. രാവിലെ ജോലിക്ക് പോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ ബഡ് ഷീറ്റിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരി തന്നെയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.

സഹോദരൻ ഫോൺ കൊടുക്കാത്തതും പെട്ടെന്നുള്ള പ്രകോപനമായെന്ന് പെൺകുട്ടി പറഞ്ഞതായും പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വരുമ്പോൾ ബെഡ് ഷീറ്റിനടയിൽ ചലനമറ്റ നിലയിൽ കിടക്കുകയായിരുന്നു മകൻ. വിളിച്ചെഴുന്നേൽപ്പക്കാൻ ഇരുവരും ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു. 

ഉത്തർപ്രദേശിൽ മുത്തച്ഛനും മുത്തശിക്കും ഒപ്പമായിരുന്നു 12 -കാരൻ  താമസിച്ച് പഠിച്ചിരുന്നത്. വേനലവധിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ എത്തിയതായിരുന്നു.

വീട്ടിലെത്തിയപ്പോൾ പലപ്പോഴും തന്നെക്കാൾ സ്നേഹം സഹോദരനോട് കാണിച്ചിരുന്നതായും അത് തന്നെ അലോസരപ്പെടുത്തിയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. ജോലിക്ക് പോകും മുമ്പ് സഹോദരന് കളിക്കാൻ മാതാപിതാക്കൾ ഫോൺ നൽകിയിരുന്നു. 

ഒത്തിരി നേരം ഗെയിം കളിച്ചിരുന്നപ്പോൾ ഫോൺ കൊടുക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ അവൻ അത് നൽകിയില്ല. ദേഷ്യം വന്നപ്പോൾ കഴുത്ത് ഞെരിക്കുകയായിരുന്നു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജറാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Share it:

Idukki

Post A Comment: