
ന്യൂഡെൽഹി: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണൽ. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിനന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്‌ണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ പ്രത്യേക മാർഗ നിർദേശങ്ങളും പുറത്തിറക്കി. പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കോവിഡ് കൂടിയ സാഹചര്യത്തിൽ കൂടുതൽ ബൂത്തുകൾ അനുവദിക്കും. കേരളത്തിൽ ആകെ 40,771 പോളിങ് ബൂത്തുകളുണ്ടാകും.
പോളിങ് സമയം ഒരു മണിക്കൂർ നീട്ടി. പത്രിക നൽകാൻ സ്ഥാനാർഥി കൊപ്പം രണ്ടുപേർ മാത്രമേ പാടുള്ളു. എൺപത് വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും.
വീടുകയറി ഉള്ള പ്രചരണത്തിന് അഞ്ചുപേർ മാത്രമേ പാടുള്ളു. ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകനായിരിക്കും. കേരളത്തിനു പുറമേ തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ ആസം ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമൊന്നും നടത്താനാവില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: