www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയാളികൾ ആകാശത്ത് കണ്ട പ്രകാശം വാൽനക്ഷത്രമോ.. ദുരൂഹത തീരാതെ ശാസ്ത്ര സമൂഹവും

Share it:

കൊച്ചി: മധ്യകേരളത്തിൽ മാത്രം ദൃശ്യമായ ആകാശ കാഴ്ച്ച എന്താണെന്നുള്ള ആകാംക്ഷയിലാണ് ഇപ്പോഴും ആളുകൾ. വാൽനക്ഷത്രമോ ഉൽക്കയോ പോലെ എന്തോ ഒന്ന് ആകാശത്തുകൂടി അതിവേഗം പോകുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം മധ്യകേരളത്തിൽ ദൃശ്യമായത്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആളുകളാണ് ഇത്തരം ഒരു കാഴ്ച്ച കണ്ടത്.

 തിങ്കളാഴ്ച്ച രാത്രി ഏഴോടെയാണ് ഈ കാഴ്ച്ച പലരുടെയും കണ്ണിൽപെട്ടത്. ചിലർ ഇതിന്‍റെ ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്‌തു. സോഷ്യൽ മീഡിയയിൽ അടക്കം ഈ ചിത്രങ്ങൾ പ്രചരിച്ചതോടെ സംഭവം എന്താണെന്നുള്ള നിരീക്ഷണത്തിലാണ് ശാസ്ത്ര സമൂഹം. ആകാശത്ത് ഇത്തരം പ്രകാശങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്ന് കാലാവസ്ഥാ വിദഗ്‌ദൻ പറഞ്ഞു.

 

ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും ഇത് ഉൽക്കയാകാനാണ് സാധ്യതയെമന്നും എന്നാൽ പഠനങ്ങളിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു എന്നുമാണ് അദ്ദേഹം പറയുന്നത്. കൊച്ചി നഗര പ്രദേശത്ത് താഴ്ന്ന് സഞ്ചരിക്കുന്ന രീതിയിലാണ് പ്രകാശം ദൃശ്യമായത്. എന്നാൽ ഇത് തോന്നൽ മാത്രമാണെന്നും തെളിഞ്ഞ ആകാശമാണെങ്കിൽ ഉയരത്തിലാണെങ്കിലും അടുത്തായി തോന്നുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

ഇന്ന് ഇങ്ങനെ ഒരു സാധനം ഈവെനിംഗ് ആരെങ്കിലും കണ്ടിരുന്നോ ???

Posted by Ente Kottayam Live on Monday, 1 February 2021
 

ഉൽക്കകൾ ആകാശത്ത് കത്തി അമരുമ്പോഴും സമാനമായി പ്രകാശം കാണാറുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ആകാം ആളുകൾ കണ്ടതെന്നാണ് കരുതുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Mostreaded

Science

Post A Comment: