
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചെത്തിയ കാമുകനും കൂട്ടുകാരും 14 തവണ പീഡനത്തിനിരയാക്കിയതായി പരാതി. ഇന്നലെ മലപ്പുറത്ത് 14കാരിയെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾ പീഡിപ്പിച്ച വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് വീണ്ടും സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു പീഡന വാർത്ത കൂടി പുറത്തു വരുന്നത്.
തൃശൂർ ആളൂരിലാണ് പീഡനം നടന്നിരിക്കുന്നത്. പതിനാല് തവണ പെൺകുട്ടി പീഡനത്തിനിരയായതായി പരാതിയിൽ പറയുന്നു. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഇരുപത് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
Post A Comment: