
മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹാവശിഷ്‌ടങ്ങൾ മുതലയുടെ വായിൽ നിന്നും ലഭിച്ചു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍റിലാണ് സംഭവം. 69 കാരനായ ആൻഡ്രൂ ഹേർഡ് വ്യാഴാഴ്ച ഹിഞ്ചിൻബ്രൂക്ക് ദ്വീപിനടുത്ത് മത്സ്യബന്ധനത്തിന് പോയെങ്കിലും തിരിച്ചെത്തിയില്ലെന്ന് ക്വീൻസ്‌ലാന്‍റ് പൊലീസ് പറഞ്ഞു.
പിന്നീട് നടന്ന അന്വേഷണത്തിൽ പ്രദേശത്ത് നിന്ന് പിടികൂടിയ 13.8 അടി നീളമുള്ള മുതലയുടെ വായയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ക്വീൻസ്‌ലാന്‍റ് പരിസ്ഥിതി വകുപ്പ് മുതലയെ പിടികൂടി കൊലപ്പെടുത്തി. അന്വേഷണത്തിന്‍റെ ഭാഗമായി പത്ത് അടി നീളമുള്ള മറ്റൊരു മുതലയെ കൊന്നതായി ഏജൻസി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ആദ്യം പിടികൂടിയ മുതലയുടെ ഉള്ളിൽ നിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ക്വീൻസ്‌ലാന്‍റ് പൊലീസ് ഇൻസ്പെക്ടർ ആൻഡ്രൂ കോവി തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാമത്തെ മുതലയെ പരിശോധിച്ചു വരികയാണ്.
ഹേർഡ് മത്സ്യബന്ധനം നടത്തിയെന്ന് കരുതുന്ന പ്രദേശത്ത് നിന്നാണ് രണ്ട് മുതലകളെയും കണ്ടെത്തിയതെന്ന് കോവി പറഞ്ഞു. രണ്ട് മുതലകളും ചേർന്നാകാം ഹേർഡിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. കേടുപാടുകൾ സംഭവിച്ച ഒരു ചെറിയ ബോട്ടും പൊലീസ് കണ്ടെത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: