
ന്യൂഡെൽഹി: മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി പ്രാചി തെഹ്‌ലാനു നേരെ ആക്രമ ശ്രമം. ഡെൽഹിയിൽ ഭർത്താവിനൊപ്പം സഞ്ചരിക്കവെയായിരുന്നു സംഭവം. സംഭവത്തിൽ നാല് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
ഡെൽഹിയിലെ രോഹിണിയിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. ഭർത്താവ് രോഹിതിനൊപ്പം പുറത്തു പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം കാറിനു പിന്നാലെ കൂടുകയായിരുന്നു. കാർ ഫോളോ ചെയ്‌തെത്തിയ സംഘം അസഭ്യ വർഷം നടത്തി.
കാർ വീടിനു മുന്നിലെത്തിയതോടെ സംഘം കാറിൽ നിന്നിറങ്ങി അസഭ്യ വർഷവും ഭീഷണിയും മുഴക്കി. തുടർന്ന് നടി നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രമായാണ് പ്രാചി ശ്രദ്ധ നേടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: