www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പഞ്ചായത്തംഗത്തെ കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി അക്രമി സംഘം ബൈക്കിൽ

Share it:


ചെന്നൈ: പഞ്ചായത്തംഗത്തെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി അക്രമി സംഘം ബൈക്കിൽ. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യാത്രയ്ക്കിടെ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. പഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.  

പ്രതികളെ തിരയുകയാണ് പൊലീസ്. മുത്തുപേട്ട പഞ്ചായത്തിലെ വാർഡ് അംഗമായ മണലമേട് കോവിലൂർ സ്വദേശി ആർ. രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്. തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയ്ക്ക് സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവരാണ് ആ കാഴ്ച കണ്ടു ഞെട്ടിയത്. അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യന്‍റെ തല നടുറോഡിൽ കിടക്കുന്നതായിരുന്നു ആ നടുക്കുന്ന കാഴ്ച. 

ഇരുചക്രവാഹനത്തിൽ പോയവരിൽ നിന്ന് താഴെ വീണതായിരുന്നു ആ തല. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി. തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് പഞ്ചായത്ത് അംഗം രാജേഷ് ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്‍റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. 

രാവിലെ വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപാതക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകൾ പ്രദേശത്തെ ഗുണ്ടാസംഘത്തിൽ സജീവ അംഗമായ രാജേഷിന്‍റെ പേരിലുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡി എം കെയിൽ ചേരുകയായിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Crime

Post A Comment: