![]() |
തെന്നിന്ത്യയിലെ സൗന്ദര്യ റാണിയാണ് തമ്മന്ന. ഫിറ്റ്‌നസിന്‍റെ കാര്യത്തിലും താരം കണിശക്കാരിയാണ്. കോവിഡ് സ്ഥിരീകരിച്ചതോടെ താരം സോഷ്യൽ മീഡിയയിൽ നിന്നും അൽപം അകലം പാലിച്ചിരുന്നു. രോഗത്തിൽ നിന്നും മുക്തയായെങ്കിലും അൽപം വണ്ണം വച്ച ചിത്രങ്ങളും പിന്നീട് പുറത്തു വന്നു. ഇത് വിമർശനങ്ങൾക്കും കാരണമായി.
തനിക്കെതിരെ ചിലര്‍ 'ബോഡി ഷെയിമിങ് നടത്തിയെന്ന പരാതിയുമായി തമന്ന തന്നെ രംഗത്തെത്തിയിരുന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത സമീപനമാണിതെന്നും വ്യക്തികള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കേണ്ടതുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയയിലൂടെ തന്നെ തമന്ന വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോൾ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ് തമന്നയെന്നാണ് പുതിയ ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നത്. കഠിനമായ വര്‍ക്കൗട്ടിലാണ് താരമെന്ന് ഈ ചിത്രങ്ങളും വീഡിയോകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മനസ് വിചാരിക്കുന്നതെന്തോ അത് ശരീരം നേടുന്നു..' എന്നായിരുന്നു ആ വാക്കുകള്‍. നേരത്തേ താന്‍ നേരിട്ട 'ബോഡിഷെയിമിംഗി'നുള്ള മറുപടിയെന്ന നിലയ്ക്കാണ് താരം ഇങ്ങനെ കുറിച്ചതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: