
പലരും തന്‍റെ സർനെയിം കേട്ട് കൗതുകത്തോടെ കാരണം ചോദിക്കാറുണ്ടെന്നും ശ്രുതി പറയുന്നു. അപ്പൂപ്പൻ (അഛന്‍റെ അഛൻ) പട്ടാളത്തിലായിരുന്നു. മകൻ ജനിക്കുമ്പോൾ ഇടാൻ അവിടെ നിന്നെങ്ങാണ്ട് അപ്പൂപ്പൻ കണ്ടെത്തിയ പേരാണ് രജനികാന്ത്. ശരിക്കും എൻ്റെ അഛൻ ജനിക്കുന്ന സമയത്ത് സൂപ്പർസ്റ്റാർ രജനികാന്ത് സിനിമയിൽ വന്നിട്ടില്ല.
ഞാൻ രണ്ടാം ക്ലാസ് മുതൽ അഭിനയ മേഖലയിൽ ഉള്ളയാളാണ്. ചിലപ്പോൾ പെൺകുട്ടി, ഉണ്ണിക്കുട്ടൻ, മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. ഇതിൽ ഉണ്ണിക്കുട്ടനിൽ ആൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. സീരിയൽ അഭിനയിച്ച്, പഠനം ഉഴപ്പിയപ്പോൾ വീട്ടുകാർ ഒരു ബ്രേക്ക് എടുപ്പിച്ചു.
പിന്നെ വയനാട് പഴശിരാജ കോളജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളജിൽ നിന്നും പിജിയും ചെയ്‌തു. ആ സമയത്ത് എൻ്റെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്ക്രീനിലേക്ക് അവസരം വരുന്നത്.
കുടുംബം, വീടോർമകൾ:
അഛൻ കേബിൾ ഓപ്പറേറ്ററാണ്. അമ്മ ബ്യൂട്ടിഷ്യനും. ഞാൻ ജനിച്ചത് അമ്പലപ്പുഴയിലെ അഛന്‍റെ കുടുംബവീട്ടിലാണ്. പിന്നീട് എൻ്റെ ചെറുപ്പത്തിൽ അഛൻ കുടുംബത്തിനടുത്ത് വേറെ വീടുവച്ചു താമസംമാറി.
20 വർഷം മുൻപ് പണിത അന്നത്തെ കാലത്തേ ഒരു ഇടത്തരം മോഡേൺ വീട്ടിലാണ് താമസം. ചോറ്റാനിക്കരയാണ് ഇപ്പോൾ അഭിനയിക്കുന്ന സീരിയലിന്‍റെ ലൊക്കേഷൻ. ശരിക്കും ആ വീടും സഹഅഭിനേതാക്കളും രണ്ടാം കുടുംബമായി മാറിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു.
നമ്മൾ രാവിലെ മുതൽ വൈകുന്നേരംവരെ ചെലവഴിക്കുന്നത് അവരോടൊപ്പമാണല്ലോ..നിലവിൽ രണ്ടു വർഷം സീരിയലിന്‍റഎ കോൺട്രാക്ട് ഉണ്ട്. അതു കഴിഞ്ഞു പിഎച്ച്ഡി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പിന്നെ വീട്ടുകാർ ഇപ്പോൾ വിവാഹാലോചനകൾ ഒക്കെ തുടങ്ങി വച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് വല്ലതും സെറ്റായാൽ അങ്ങനെയും ട്വിസ്റ്റുണ്ടാകും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: