
കെയ്‌റോ: നൂറ്റാണ്ടുകൾ പഴക്കമുള്ള മമ്മികളെ കണ്ടെത്തുന്നത് ഈജിപ്‌തിലെ പതിവ് സംവമാണ്. എന്നാൽ ഇത്തവണ കണ്ടെത്തിയ മമ്മിക്ക് ചില പ്രത്യേകതകളുണ്ട്. മരിച്ചുപോയ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരങ്ങൾ സംരക്ഷിച്ചിരുന്നതിനെ പറയുന്നതാണ് മമ്മി.
പല കാലങ്ങളിലും സ്ഥലങ്ങളിലും നിന്നായി നിരവധി മമ്മികളെ കണ്ടുകിട്ടിയിട്ടുണ്ട്. ഇപ്പോൾ പുതുതായി കണ്ടെത്തിയിരിക്കുന്ന മമ്മിയുടെ പ്രത്യേകത സ്വർണ നാവാണ്. കാരണം അറിയില്ലെങ്കിലും സ്വർണ നിറമുള്ള നവോടുകൂടിയ മമ്മി ഗവേഷകരില്ലെല്ലാം ആകാംക്ഷയും സംശയങ്ങളും നിറച്ചിരിക്കുകയാണിപ്പോൾ.
തപോസിരിസ് മാഗ്ന എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഈ മമ്മിക്ക് 2000 വർഷത്തെ പഴക്കമുണ്ട്. പുരാവസ്‌തു ഗവേഷകയായ കാതലീൻ മാർട്ടിനെസും സംഘവും ആണ് സ്വർണ നാവുള്ള മമ്മിയെ കണ്ടെത്തിയത്. ഒസിരിസ്, ഐസിസ് എന്നീ പേരുകളിലുള്ള ദേവതകളുടെ ക്ഷേത്രത്തിനടുത്തുനിന്നാണ് ഈ മമ്മിയെ ലഭിച്ചിരിക്കുന്നത്. പുരാതന ഈജിപ്ഷ്യൻ ജനങ്ങൾ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നു.2,000-year-old mummy buried with a gold tongue uncovered in Egypt. https://t.co/ZKCqoQ3H6e #RomanMiddleEast #Archaeology #RomanArchaeology #Egypt pic.twitter.com/Z2uX4YxCx9
— Roman Middle East (@RomanMiddleEast) February 2, 2021
മരണപ്പെട്ട ആളെ സംസാരിക്കാൻ പ്രാപ്തമാക്കുന്നതിനാണ് നാവിൽ സ്വർണം പൂശുന്നതെന്ന് കരുതപ്പെടുന്നു. മരണപ്പെട്ടയാൾ ഒസിരിസിനെ കാണുമെന്നും അതിനാൽ സംസാരിക്കേണ്ടതുണ്ടെന്നും പുരാതന ജനത വിശ്വസിച്ചിരുന്നു. ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുമ്പോഴും സ്വർണനാവിനു പിന്നിലെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: