www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂർക്കം വലിയെ പേടിക്കാതെ ഉറങ്ങാൻ ചില സിംപിൾ ടിപ്‌സ്

Share it:


പങ്കാളിയുടെ കൂർക്കം വലികൊണ്ട് വിവാഹ ബന്ധം വേർപെടുത്തിയ സംഭവങ്ങൾ ഉണ്ടായ നാടാണ് നമ്മുടേത്. ഒപ്പം കിടക്കുന്ന ആളുടെ ഉറക്കം കെടുത്തുന്നതാണ് കൂർക്കം വലി. എന്നാൽ കൂർക്കം വലിക്കാരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. ശ്രദ്ധിച്ചാൽ കൂർക്കം വലി ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വിദഗ്‌ദർ പറ‍യുന്നു.  

70 ശതമാനം ആളുകളും പല പ്രായത്തിലായി കൂർക്കം വലിക്കാറുണ്ട്. എന്നാൽ കൗമാരക്കാരിൽ പൊതുവെ കൂർക്കംവലി കുറവാണ്. മുപ്പത് വയസിനും അറുപത് വയസിനും ഇടയിലുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. 

അതേ സമയം വളരെയേറെ പ്രായമായവരിലും കൂർക്കംവലി കുറവാണ്.ഏറ്റവും വലിയ നിസഹായാവസ്ഥ കൂര്‍ക്കം വലിയുള്ളയാള്‍ അത് അറിയുന്നില്ലെന്നതാണ്. ഇയാളുടെ നിയന്ത്രണത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല, കൂര്‍ക്കം വലി. കൂര്‍ക്കം വലി ഒഴിവാക്കാന്‍ ചില മാർഗങ്ങൾ ആരോഗ്യ വിദഗ്‌ദർ നിർദേശിക്കുന്ന കാര്യങ്ങൾ അറിയാം. 

തടസമില്ലാത്ത ശ്വസനം 



ശ്വസനക്രിയയിൽ ഉണ്ടാകുന്ന തടസം മൂലമാണ് ഈ കൂർക്കംവലി ഉണ്ടാകുന്നത്. ശ്വാസോഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസം ഉണ്ടായാൽ പോലും കൂർക്കംവലിയ്ക്ക് കാരണമാകും. കൂർക്കംവലി ഇല്ലാതാകണമെങ്കിൽ വായുവിന് തടസങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിയണം.

 

ശ്വാസം പുറത്തേയ്ക്ക് പോകുമ്പോഴും തടസങ്ങൾ പാടില്ല. മലർന്ന് കിടന്ന് ഉറങ്ങുന്നവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. ഈ രീതിയിൽ ഉറങ്ങുമ്പോൾ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസതടസം ഉണ്ടാകുന്നു. കൂർക്കം വലിക്കുന്നവരുടെ തല ചെരിച്ച് വെച്ചാൽ മതി എന്നൊക്കെ പലരും പറയാറില്ലേ? നാവ് മൂലം ഉണ്ടാകുന്ന ശ്വാസതടസം തൽക്കാലത്തേക്കെങ്കിലും അകറ്റാനാണിത്.

മൂക്കടപ്പും ജലദോഷവും 



മൂക്കിലൂടെ ശ്വാസം എടുക്കുന്നതിനു പകരം ഉറക്കത്തിൽ വായിലൂടെ ശ്വാസം എടുക്കുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. ഇത് കൂടാതെ മലർന്ന് കിടന്ന് ഉറങ്ങുന്ന ശീലമുള്ളവരിൽമൂക്കിലൂടെ ശ്വാസം എടുക്കുന്നതിനു പകരം ഉറക്കത്തിൽ വായിലൂടെ ശ്വാസം എടുക്കുമ്പോഴും കൂർക്കംവലി ഉണ്ടാക്കാറുണ്ട്.

 

ഇത് പരിഹരിക്കാനായി രൂപകൽപന ചെയ്‌ത ബെൽറ്റ് പോലെയുള്ള ഒരു വസ്‌തു ആണ് ചിൻ സ്ട്രാപ്പ്. കീഴ്ത്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തിൽ സഹായിക്കാൻ ചിൻ സ്ട്രാപ്പുകൾ പ്രത്യേക പങ്ക് വഹിക്കുന്നു. ഉറങ്ങുമ്പോൾ ധരിക്കുകയേ വേണ്ടൂ. പാർശ്വഫലങ്ങളൊന്നും ഇല്ല താനും.

വിട്ടുമാറാത്ത മൂക്കടപ്പും ജലദോഷവും കഫക്കെട്ടും ഉള്ളവരിൽ കൂർക്കംവലിയും ഉണ്ടാകും. അതുകൊണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. നന്നായി ആവി പിടിക്കുന്നത് ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സഹായിക്കും.. പുകവലി, മദ്യപാനം എന്നിവ ഉറങ്ങുന്നതിന് മുന്‍പായി നിര്‍ബന്ധമായും മാറ്റി നിര്‍ത്തുക. ഇതും ഗുണം നല്‍കും.

​​മലർന്നുള്ള ഉറക്കം



മലർന്ന് കിടന്ന് ഉറങ്ങുന്ന ശീലമുള്ളവരിൽ കൂർക്കംവലി കൂടുതലാണ്. അതിനാൽ ഈ രീതിയിൽ കിടക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. പുറകുവശത്ത് പോക്കറ്റ് ഉള്ള പാന്‍റ്സോ വസ്ത്രമോ ധരിച്ച് അതിനുള്ളിൽ ഒരു ചെറിയ ബോൾ ഇടുക. ഇങ്ങനെ ഉറങ്ങാൻ പോകുക. മലർന്ന് കിടക്കാനുള്ള പ്രവണത ഉണ്ടാകുമ്പോൾ ഈ ബോൾ സ്വാഭാവികമായും അടിയിലാകുകയും മലർന്ന് കിടക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.. വശം തിരിഞ്ഞുള്ള ഉറക്കം നല്ല ശ്വസനത്തിനും ഓക്‌സിജന്‍ പ്രവാഹത്തിനുമെല്ലാം നല്ലതാണ്.

​പകല്‍ കൂടുതല്‍ നേരം നില്‍ക്കുക:



പകല്‍ കൂടുതല്‍ നേരം നില്‍ക്കുക, ഇരിയ്ക്കുമ്പോള്‍ കാലുകള്‍ വിറപ്പിച്ചു കൊണ്ടിരിയ്ക്കുക എന്നിവ രാത്രിയിലെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ സഹായിക്കുന്നവെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയത്. പകല്‍ കൂടുതല്‍ സമയം ഇരിയ്ക്കുന്നവരുടെ കാലില്‍ ഫ്‌ളൂയിഡ് കൂടുതല്‍ അടിഞ്ഞു കൂടുന്നു. അതായത് ഫ്‌ളൂയിഡ് റിറ്റെന്‍ഷന്‍ എന്ന അവസ്ഥ. ഇത് ഭക്ഷണം ഇറങ്ങിപ്പോകുന്ന ഈസോഫാഗസ് എന്ന കുഴലിനെ സങ്കോചിപ്പിയ്ക്കുന്നു. ഇതു കാരണം വായു വളരെ പെട്ടെന്ന് തന്നെ തൊണ്ടയിലേയ്‌ക്കെത്തുന്നു. ഇതു രാത്രിയില്‍ വൈബ്രേഷനുകളുണ്ടാക്കുന്നു. ഇതാണ് കൂര്‍ക്കം വലിയ്ക്കു കാരണമാകുന്നത്. കാലിലെ മസിലുകള്‍ രാവിലെ പ്രവര്‍ത്തനക്ഷമമാകുന്ന ഒന്നാണ് നില്‍ക്കുന്നതും ഇതു പോലെ കാലുകള്‍ ചലിപ്പിയ്ക്കുന്നതും. ഇത് വ്യായാമ ഗുണം നല്‍കുന്നു. ഇതിലൂടെ ദ്രാവകം അടിഞ്ഞു കൂടുന്നത് ഒഴിവാക്കുകയും ചെയ്യാം.

​കൂർക്കംവലിയും തടിയും:



കൂർക്കംവലിയും തടിയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. വണ്ണം കൂടിയവരിൽ ഇടുങ്ങിയ കഴുത്ത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരിൽ കൂർക്കംവലിയും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വണ്ണം കുറച്ചാൽ ഒരു പരിധിവരെ കൂർക്കം വലിയ്ക്ക് പരിഹാരം കണ്ടെത്താം.കൂർക്കം വലിയ്ക്കുന്നവർ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായി ഭക്ഷണം കഴിക്കുക. വയറ് നിറച്ച് കുത്തിക്കേറ്റി കഴിച്ച ശേഷം ഉറങ്ങാൻ പോയാൽ കൂർക്കംവലിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Health

Post A Comment: