www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

പുരുഷൻമാർക്ക് രണ്ട് വിവാഹം നിർബന്ധം; വ്യത്യസ്‌ത ആചാരം ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ

Share it:


വിചിത്രമായ പല ആചാരങ്ങളും ഈ നൂറ്റാണ്ടിലും തുടരുന്നവരുണ്ട്. കാലം എത്ര പുരോഗമിച്ചാലും തങ്ങളുടെ ജീവിത രീതികൾ മാറ്റാത്തവരാണ് ഇക്കൂട്ടർ. ഇന്ത്യയിലെ ഒട്ടേറെ ഗ്രാമങ്ങളിൽ ഇപ്പോഴും പ്രാചീന കാലത്തെ ആചാരങ്ങൾ തുടർന്നു പോകുന്നുണ്ട്. സമാനമായി ഒരു ഗ്രാമത്തിന്‍റെ വാർത്തയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്നത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ദേരാസര്‍ എന്ന ഗ്രാമമാണ് ഇത്.  

ഇവിടെ എല്ലാ പുരുഷൻമാർക്കും രണ്ട് വിവാഹം നിർബന്ധമാണത്രേ. പുരുഷന്മാര്‍ക്കെല്ലാം രണ്ട് ഭാര്യമാര്‍ ഉണ്ടായിരിയ്ക്കും. ഇവര്‍ സന്തോഷത്തോടെയായിരിയ്ക്കും കഴിയുന്നതും. പുരുഷന്മാര്‍ ഇത്തരത്തില്‍ രണ്ട് വിവാഹം കഴിയ്ക്കുന്നതിനും ഒരു കാരണമുണ്ട്. പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാകില്ലെന്നും, രണ്ടാമത്തെ ഭാര്യയില്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ ജനിക്കുകയെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. 

മാത്രമല്ല, ആദ്യത്തെ വിവാഹത്തിന് ശേഷം കുട്ടി ജനിയ്ക്കാത്ത നിരവധി വീടുകള്‍ ഈ ഗ്രാമത്തിലുണ്ടെന്നാണ് ഇവര്‍ പറയുന്നത്.അതുകൊണ്ട് തന്നെ അവിടെ ഒരു പുരുഷന് രണ്ട് വിവാഹം നിര്‍ബന്ധമാണ്. ചില ആളുകള്‍ ഈ ആചാരം പിന്തുടരാന്‍ മടിച്ച് ഒരു ഭാര്യ മതി എന്ന തീരുമാനത്തില്‍ രണ്ടാമതും വിവാഹം കഴിക്കാതെയും ഇരിയ്ക്കുന്നുണ്ട്. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല എന്നതും വിചിത്രമായ സംഭവമാണ്.

 

പലരും ആദ്യത്തെ വിവാഹത്തിനു ശേഷം ഒരു കുട്ടിക്കായി വളരെക്കാലം കാത്തിരുന്നു. പക്ഷേ, കുഞ്ഞുങ്ങളുണ്ടായില്ല. ഒടുവില്‍ വീണ്ടും വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരായി എന്നാണ് ഗ്രാമീണര്‍ പറയുന്നത്. അതിനാല്‍ രണ്ടാം തവണ വിവാഹം കഴിക്കുന്നത് ഈ ഗ്രാമത്തില്‍ ശുഭകരമായ ഒരു കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ വീട്ടില്‍ ജോലി ചെയ്യാന്‍ മറ്റൊരാള്‍ എന്ന നിലയില്‍ പോലുമാണ് പലപ്പോഴും ഈ രണ്ടാം വിവാഹം നടക്കുന്നത്. ഭര്‍ത്താവ് രണ്ടാമതും വിവാഹം ചെയ്യുന്നതില്‍ ഈ ഭാര്യമാര്‍ക്ക് പരാതിയോ, പരിഭവമോ ഇല്ല. അവിടെ വീടുകളിലെല്ലാം ഈ രണ്ട് ഭാര്യമാരും നല്ല സ്വരച്ചേര്‍ച്ചയില്‍, സമാധാനപൂര്‍വം തന്നെയാണ് കഴിയുന്നത്. ഇവിടെ മിക്ക കുടുംബങ്ങളും ഈ പാരമ്പര്യം പിന്തുടരുകയാണ് ചെയ്യുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Viral

Post A Comment: