www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മസിൽ മാനായി നിവിൻ പോളി; പുതിയ മേക്കോവർ വൈറൽ

Share it:


കൊച്ചി: ഇതുവരെ ആരാധകർ കണ്ടിട്ടില്ലാത്ത പുതിയ മേക്കോവറിൽ യുവ താരം നിവിൻ പോളി. പടവെട്ട് എന്ന ചിത്രത്തിനായിട്ടാണ് താരം തടി കുറച്ച് മസിൽ മാനായി മാറിയത്. മസിൽ മാനാകാനുള്ള താരത്തിന്‍റെ വർക്കൗട്ട് ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്‍റെ കൈകളിലെ മസിലുകൾ വ്യക്തമാക്കുന്നതാണ് ചിത്രം.

പടവെട്ടിനായി ​ഗംഭീര ലുക്കിലാണ് താരം എത്തുക. ഇതിനായി സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ നായരാണ് താരത്തെ ട്രെയിൻ ചെയ്യിക്കുന്നത്. നിർമൽ തന്നെയാണ് പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. ഇത് വെറും സാമ്പിൾ മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. 

നവാഗതനായ ലിജു കൃഷ്‌ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ രണ്ട് ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായും സെക്കൻഡ് ഹാഫിൽ ഫിറ്റ് ബോഡിയുമായാണ് നിവിൻ എത്തുക. സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ  തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

mollywood

Post A Comment: