![]() |
പലതരം മീനുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു കാഴ്ച്ച ആരും കണ്ടിട്ടുണ്ടാവാൻ വഴിയില്ല. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. ഒരു മീനാണ് ഈ ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം.
തുടക്കത്തില്‍ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് മുതല്‍ പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീനിനെ അവസാനം വിഴുങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള്‍ ഓരോ നിമിഷവും ആകാംക്ഷ പകരുന്നതാണ്.
പാടത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. വെള്ളത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വന്ന ശേഷം പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നതാണ് വീഡിയോയുടെ തുടക്കം.
ഇത് കണ്ടിട്ടെന്നവണ്ണം പാമ്പിന്‍റെ രൂപഭാവമുള്ള മീന്‍ ഇതിന്‍റെ അടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഇരുവരും പിന്‍വലിയുന്നുണ്ടെങ്കിലും അവസാനം വെള്ളത്തിലെ വിചിത്രമീന്‍ കരയിലെ പാമ്പിനു സമാനമായ മീനെ വിഴുങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
If you haven’t seen this pic.twitter.com/pNoSKBbHtv
— Susanta Nanda IFS (@susantananda3) February 10, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: