www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യ ഡെലിവറി റൂമിൽ; ഭർത്താവ് അമ്മായി അമ്മക്കൊപ്പം ഒളിച്ചോടി

Share it:


ലണ്ടൻ: പ്രസവത്തിന് വീട്ടിലെത്തിയ മകളുടെ ഭർത്താവുമായി അമ്മ ഒളിച്ചോടി. ഇംഗ്ലണ്ടിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ജോർജിന എന്നു പേരുള്ള സ്ത്രീയാണ് മരുമകനൊപ്പം നാടുവിട്ടത്. 44 വയസുള്ള ജോർജിന 24 വയസുള്ള മകൾ ജെസ് ആൽഡ്രിഡ്‌ജിന്‍റെ ഭർത്താവ് റയാൻ ഷെൽട്ടണുമായി പ്രണയത്തിലാകുകയായിരുന്നു.  

ഗർഭിണിയായ ജെസ് ഭർത്താവുമൊത്ത് അമ്മയുടെ വീട്ടിലേക്ക് താമസം മാറിയതോടെയാണ് അമ്മായമ്മയും മരുമകനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഇതേ സമയം ജോർജിനയുടെ ഭർത്താവ് എറിക് കോവിഡുമായി ബന്ധപ്പെട്ട ചില കാരണങ്ങളാൽ മാറി താമസക്കുകയിരുന്നു. പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ ജെസിനെ കാത്ത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു. 

റയാനും അമ്മയും ഒളിച്ചോടി എന്ന വാർത്ത വിശ്വസിക്കാൻ ജെസ് ഏറെ പാടുപെട്ടു. അമ്മയെ തേടിപ്പിടിച്ച് ജെസ് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മറുപടി ഞങ്ങൾ പ്രണയത്തിൽ വീണു, ഒന്നും ചെയ്യാൻ പറ്റില്ല എന്നായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി റയാൻ തന്നോട് അടുക്കാൻ ശ്രമിക്കുന്നു എന്നും കഴിഞ്ഞ ആറ് മാസത്തിനിടെ എപ്പോഴോ ആണ് താനും ആകൃഷ്ടയായത് എന്നും ജോർജിനെ വ്യക്തമാക്കി.  

നിങ്ങൾ തമ്മിലുള്ള എല്ലാ സംഭാഷണവും റയാൻ എന്നോട് പറയാറുണ്ട്. അവൻ എപ്പോൾ പുറത്തുപോകും, വീട്ടിൽ വരും എന്നുള്ള കാര്യമൊക്കെ എനിക്കറിയാമെന്ന് ജോർജിന വിശദീകരിച്ചതായും ദി സൺ റിപ്പോർട്ട് ചെയ്യുന്നു. 

അമ്മയും ഭർത്താവും തമ്മിൽ എന്തോ ഒന്നുണ്ട് എന്ന് ജെസ് മുൻപേ സംശയിച്ചിരുന്നു. ഒരിക്കലത് ചോദ്യം ചെയ്തപ്പോൾ, അങ്ങനെ ഒന്നുമില്ല എന്ന് അമ്മയും ഭർത്താവും പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Viral

Post A Comment: