www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പഞ്ചസാര ഒഴിവാക്കിയിൽ പ്രമേഹത്തിൽ നിന്നും രക്ഷപെടാനാകുമോ

Share it:


നാൽപത് കഴിഞ്ഞാൽ പ്രമേഹമില്ലാത്തവർ ഇന്ന് കുറവാണ്. എന്നാൽ പ്രമേഹത്തെകുറിച്ച് ഒരുപാട് തെറ്റായ ധാരണകളും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ജീവിത ശൈലീ രോഗമാണ് പ്രമേഹം. രോഗം വരാതിരിക്കാൻ ചെറുപ്പം മുതൽ പഞ്ചസാര കുറക്കുന്നവരെയും ഇപ്പോൾ കാണാനാകും.  

ജീവിതശൈലിയും പ്രമേഹവും തമ്മില്‍ വലിയ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഡയറ്റുള്‍പ്പെടെയുള്ള ജീവിതശൈലി ആരോഗ്യകരമാക്കുന്നത് കൊണ്ട് പ്രമേഹത്തെ ഒരു പരിധി വരെ അകറ്റിനിര്‍ത്താനുമാകും. 

എന്നാല്‍ പരിപൂര്‍ണമായ ഒരുറപ്പ് ഇക്കാര്യത്തില്‍ നല്‍കാനാകില്ല എന്നതാണ് വാസ്‌തവം. പാരമ്പര്യഘടകങ്ങളാണ് ഇവിടെ വില്ലനായി വരുന്നത്. പാരമ്പര്യമായി പ്രമേഹമുള്ള കുടുംബത്തിലുള്ളവര്‍ക്ക് ഇതിനുള്ള സാധ്യതകളേറെയാണത്രേ. ഒരുപക്ഷേ ഡയറ്റില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് മൂലം ആദ്യം സൂചിപ്പിച്ചത് പോലെ ഒരു പരിധി വരെ പ്രമേഹത്തിനെതിരെ പോരാടാന്‍ കഴിയും. 

എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അത് ഫലപ്രദമായിരിക്കണമെന്നുമില്ല. അതുപോലെ തന്നെ പരമ്പരാഗതമായി പ്രമേഹത്തിനുള്ള സാധ്യതയില്ലാത്ത ആളുകളാണെങ്കില്‍ അവരെത്ര മധുരം കഴിച്ചാലും പ്രമേഹം ഉണ്ടാകണമെന്നുമില്ല. അമിതവണ്ണം, വ്യായാമം ഇല്ലായ്‌മ, പാരമ്പര്യഘടകം, വയറിന് ചുറ്റും കൊഴുപ്പടിഞ്ഞ് കിടക്കുന്ന അവസ്ഥ, പിസിഒഡി എന്നിവയും മാനസിക സമ്മര്‍ദ്ദവും പ്രായാധിക്യവുമെല്ലാം ടൈപ്പ്- 2 പ്രമേഹത്തിന് കാരണമാകാറുണ്ട്. 

കാര്യങ്ങളിങ്ങനെയാണെങ്കിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് നൂറ് ശതമാനവും ഗുണകരം തന്നെയാണ്. പ്രമേഹസാധ്യത മാത്രമല്ല ക്യാന്‍സര്‍ പോലെ അല്‍പം കൂടി ഗൗരവമുള്ള അവസ്ഥകളെ വരെ പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ജീവിതരീതി നമ്മെ സഹായിക്കും.

 

പ്രമേഹം വളരെ നേരത്തേ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. അങ്ങനെയാണെങ്കില്‍ ഇത് മൂലം ഉണ്ടാകുന്ന വിഷമതകളെ ലഘൂകരിക്കാനും രക്തത്തിലെ ഷുഗര്‍ ലെവല്‍ വലിയ ബുദ്ധിമുട്ട് കൂടാതെ നിയന്ത്രിക്കാനുമെല്ലാം സാധ്യമാകും. 

മറിച്ച് പ്രമേഹമുള്ളത് അറിയാതെ അഞ്ച് കൊല്ലം മുതല്‍ പത്ത് കൊല്ലം വരെ തുടര്‍ന്നാല്‍ അത് ഗുരുതരമായ സങ്കീര്‍ണതകളിലേക്കായാരിക്കും നയിക്കുക. ഇരുപത് വയസിന് മുകളിലേക്കുള്ളവര്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ പ്രമേഹം പരിശോധിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Health

Post A Comment: