www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹ വേദിയിൽ വധുവിന്‍റെ മുഖത്ത് തൊട്ട ഫോട്ടോഗ്രാഫറിനെ വരൻ തല്ലി; വീഡിയോയുടെ പിന്നിലെ സത്യം പുറത്ത്

Share it:


വിവാഹ വേദിയിൽ വധുവിന്‍റെ മുഖത്ത് തൊട്ട ഫോട്ടോഗ്രാഫറെ വരൻ തല്ലിയ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതിന്‍റെ പിന്നിലെ സംഭവങ്ങൾ തിരഞ്ഞ് പലരും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.  

എന്നാൽ വീഡിയോയ്ക്ക് പിന്നിലെ സത്യം അറിഞ്ഞതോടെ എല്ലാവരും അമ്പരന്നു. ട്വിറ്ററിൽ എത്തിയ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. അപ്പോൾ തന്നെ ഇതേ കുറിച്ച് ചർച്ചകളും ആരംഭിച്ചിരുന്നു. ഇത് യാഥാർഥ്യമാകാൻ വഴിയില്ലെന്നും വൈറലാകാൻ വേണ്ടി ദമ്പതികൾ അറിഞ്ഞോണ്ട് ഒരുക്കിയ നാടകമാണ് എന്നും ഒരു കൂട്ടർ ആരോപിച്ചു.

എന്നാൽ അതിനെയും കടത്തിവെട്ടുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്. ഛത്തീസ്‌ഗഡ് നടിയായ അനികൃതി ചൗഹാൻ ഈ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട വധു. സിനിമ ഷൂട്ടിങ്ങിനിടെയുള്ള ഒരു സീനാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്ന് താരം വെളിപ്പെടുത്തുന്നു. "ഡാർലിംഗ് പ്യാർ ജൂക്താ നഹി" എന്ന തൻ്റെ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള വീഡിയോ ആണെന്നും അനികൃതി പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Video

Post A Comment: