www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇതിഹാസ താരത്തിന്‍റെ റെക്കോർഡ് തിരുത്തി മെസി

Share it:


ബാഴ്‌സലോണ: നേട്ടങ്ങൾ മെസിയുടെ കരിയറിൽ പുതുമയല്ല. ഒരു പതിറ്റാണ്ടിലേറെയായി സ്‌പാനിഷ്‌ ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് വേണ്ടി ബൂട്ടണിയുന്ന മെസി പുതിയൊരു ചരിത്രം കൂടി കുറിക്കുകയാണ്. 

ലാ ലീഗയിൽ ബാഴ്‌സലോണയ്‌ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം കാഡിസിനെതിരായ മത്സരം ബാഴ്‌സയ്‌ക്കായുള്ള മെസിയുടെ 506-ാം മത്സരമായിരുന്നു. ബാഴ്‌സയുടെ ഇതിഹാസ താരമായിരുന്ന സാവി ഹെർണാണ്ടസിന്‍റെ റെക്കോഡാണ് മെസി തിരുത്തിയത്.

   

2015 വരെ ബാഴ്‌സയ്‌ക്കൊപ്പമുണ്ടായിരുന്ന സാവി തന്നെയാണ് എല്ലാ ടൂർണമെന്‍റുകളിലുമായി ബാഴ്‌സയ്‌ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ  കളിച്ച താരം. ക്ലബ്ബിനായി അദ്ദേഹം 767 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ ബാഴ്‌സയ്‌ക്കായി എല്ലാ ടൂർണമെന്‍റുകളിലുമായി 761മത്സരങ്ങൾ  കളിച്ചുകഴിഞ്ഞ മെസി ഈ റെക്കോഡും വൈകാതെ സ്വന്തമാക്കും.  

654 ഗോളുകളുമായി ബാഴ്‌സയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന നേട്ടവും മെസിക്ക് സ്വന്തമാണ്. മാത്രമല്ല ക്ലബ്ബിനൊപ്പം ഇതുവരെ 34 കിരീട വിജയങ്ങളിൽ മെസി പങ്കാളിയായിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Post A Comment: