www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തലയിലെയും കഴുത്തിലെയും ക്യാൻസറിനു കാരണമായി ജീവിത ശൈലികൾ

Share it:


കൊച്ചി: ജീവിത ശൈലിയിലെ മാറ്റം ക്യാൻസർ പോലുള്ള രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നുണ്ട്. പ്രത്യേകിച്ച് തലയിലെയും കഴുത്തിലെയും ക്യാൻസറിനു ജീവിത രീതികൾ കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്‌ദർ മുന്നറിയിപ്പ് നൽകുന്നത്. 

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് കഴുത്തിലും തലയിലും ക്യാന്‍സര്‍ ബാധിയ്ക്കുന്നവരില്‍ 60 ശതമാനം രോഗികളും ഇന്ത്യയിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.  

2030 ആകുമ്പോഴേയ്ക്കും ഈ കണക്ക് ഇരട്ടിയാകുമെന്നും കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. സ്ത്രീകളെക്കാള്‍ പുരുഷന്‍മാരിലാണ് കഴുത്തിലും തലയിലും ബാധിയ്ക്കുന്ന ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. വായുടെ ഉള്‍വശം, നാവ്, തൊണ്ട എന്നിവിടങ്ങളിലെ കോശങ്ങളെയാണ് ഈ വിഭാഗം ക്യാന്‍സര്‍ ബാധിയ്ക്കുന്നത്. കൂടാതെ തൈറോയിഡ്, ചുണ്ട്, സൈനസ്, ഉമിനീര്‍ ഗ്രന്ഥി എന്നിവയിലും ഈ ക്യാന്‍സര്‍ ബാധിച്ചേക്കാം. വായ്ക്കുള്ളിലാണ് ഈ ക്യാന്‍സര്‍ കൂടുതലായും ബാധിയ്ക്കുന്നത്.

ക്യാൻസർ കണ്ടെത്താൻ:

സാധാരണ ബയോപ്‌സി പരിശോധനയിലൂടെയാണ് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയേണ്ടത്. ബയോപ്‌സി പരിശോധനയില്‍ അസാധാരണമായി എന്തെങ്കിലും കാണുകയാണെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഇങ്ങനെ ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയാല്‍ തീര്‍ച്ചയായും സി.ടി. സ്‌കാൻ, എം.ആര്‍.ഐ.സ്‌കാൻ എന്നിവ ചെയ്‌താല്‍ ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ എവിടെ നിന്ന് രൂപപെട്ടുവെന്നും ഏതെല്ലാം ഭാഗങ്ങളിലേയ്ക്ക് അത് പടര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിയ്ക്കും.

ലക്ഷണങ്ങള്‍ തിരിച്ചറിയാം:

തലയുടെ ഭാഗങ്ങളിലോ കഴുത്തിലോ ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള മുഴയോ തടിപ്പോ കാണാന്‍ കഴിയും. തൊണ്ടയുടെ ഭാഗങ്ങളിലാണെങ്കില്‍ തൊണ്ടയില്‍ അസാധാരണമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. ഭക്ഷണം ഇറക്കാന്‍ കഴിയാത്ത വിധം തൊണ്ട പഴുത്ത് നില്‍ക്കുന്നതു പോലുള്ള വേദനയും ഇതിന്‍റെ ഭാഗമാണ്. സംസാരിയ്ക്കുന്ന സമയത്ത് ശബ്‌ദം ഇടറുകയും വാക്കുകള്‍ മുറിഞ്ഞു പോകുന്ന അവസ്ഥയും അനുഭവപ്പെടാന്‍ സാധ്യയുണ്ടാകും.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തുകയും കൃത്യമായ ചികിത്സ ഉടന്‍ ആരഭിയ്ക്കുകയും വേണം. കൃത്യ സമയത്ത് തന്നെ ഒരു ഓങ്കോളജിസ്റ്റിനെ സമീപിയ്ക്കുന്നത് രോഗത്തിന്‍റെ ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ സഹായകമാകും. നിശ്ചിത ഇടവേളകളില്‍ സ്ക്രീനിങ് നടത്തിയും ചികിത്സ ഉറപ്പാക്കിയും ഈ ക്യാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിയ്ക്കാം.

 ചികിത്സ:

രോഗം ബാധിച്ചതായി കണ്ടെത്തിയാല്‍ ചികിത്സ നിശ്ചയിക്കാന്‍ ഒട്ടും വൈകരുത്. പരമാവധി മികച്ച ചികിത്സ തന്നെ നല്‍കാനായി ശ്രദ്ധിയ്ക്കണം. ഓരോ രോഗിയുടെയും ആരോഗ്യം പ്രായം അസ്വസ്ഥതകള്‍ എന്നിവ കണക്കാക്കിയാണ് ചികിത്സാരീതി നിശ്ചയിക്കുന്നത്. ക്യാന്‍സര്‍ എത്രമാത്രം ബാധിച്ചുവെന്നും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. 

സര്‍ജറി, കീമോ തെറാപ്പി,റേഡിയെഷന്‍ തെറാപ്പി, ടാര്‍ഗെട്റ്റഡ തെറാപ്പി, ഇമ്മ്യുണോ തെറാപ്പി തുടങ്ങിയ മാര്‍ഗങ്ങളെല്ലാം ഇതിനായി തിരഞ്ഞെടുക്കാം. തൊണ്ടയിലെ ക്യാന്‍സര്‍ മാറ്റാനായി സര്‍ജറി മികച്ച ഓപ്ഷന്‍ ആണെങ്കിലും ചിലരില്‍ ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. ചവയ്ക്കാനും ഭക്ഷണം ഇറക്കുന്നതിനുമെല്ലാം പ്രയാസമുണ്ടാകാന്‍ ഇത് പലപ്പോഴും കാരണമാകാറുണ്ട്. 

ചിലര്‍ക്ക് സംസാര രീതി പോലും തിരിച്ച് ലഭിയ്ക്കാത്ത സാഹചര്യമുണ്ടാകും. അതിനാല്‍ ഓരോരുത്തരുടെയും ആരോഗ്യനിലയും മറ്റ് കാര്യങ്ങളും വ്യക്തമായി മനസിലാക്കി വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

വില്ലനാകുന്ന ജീവിത ശൈലി 

പുകവലി ഉള്‍പ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കഴുത്തിലെയും തലയിലെയും ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ കാരണമാകും. ആല്‍ക്കഹോള്‍ ഉപയോഗവും ഇതിന് കാരണമാകാറുണ്ട്. ഇത്തരം ഉൽപ്പന്നങ്ങള്‍ കുറഞ്ഞ തോതില്‍ ഉപയോഗിക്കുന്നവരേക്കാള്‍ സാധ്യത കൂടുതലാണ് പതിവായി ഇവ ഉപയോഗിക്കുന്നവരില്‍.

കൂടാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ മൂലവും ഇത്തരം ക്യാന്‍സര്‍ വളര്‍ച്ച സംഭവിയ്ക്കുന്നുണ്ട്. എച്ച്.പി.വി. വൈറസിന്‍റെ സാന്നിധ്യം വായിലെ ക്യാന്‍സറിന്‍റെ പ്രധാന കാരണമാണ്. കൃത്യ സമയത്ത് ചികിത്സ തേടുകയും പതിവായ പരിശോധന നടത്തുകയും ചെയ്‌താല്‍ ഒരു പരിധി വരെ ഇതിന്‍റെ സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ കഴിയും.

​ഇക്കാര്യങ്ങള്‍ ഒഴിവാക്കാം:

  • പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
  • ലൈംഗിക ബന്ധം സുരക്ഷിതമായി മാത്രം മുന്നോട്ട് കൊണ്ടുപോകുക.
  • അമിതമായി വെയില്‍ കൊള്ളുന്നത് ഒഴിവാക്കാം.
  • മുഖത്തെ സംരക്ഷിയ്ക്കാന്‍ ഒരു നല്ല മാസ്‌ക് ധരിയ്ക്കാം. ഇത് അനാരോഗ്യകരമായ പൊടിപടലങ്ങള്‍ , പുക എന്നിവ ശ്വസിയ്ക്കുന്നത് ഇല്ലാതാക്കാന്‍ നിങ്ങള്‍ ധരിയ്ക്കുന്ന മാസ്‌കിനു കഴിയണം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Health

Post A Comment: