
ബംഗളൂരു: കണ്ടാൽ കടിച്ചുകീറുന്ന രണ്ട് പേർ ഒരു മുറിയിൽ കഴിഞ്ഞത് ഒൻപത് മണിക്കൂർ. ഭീമൻ പുള്ളിപ്പുലിയും നായയുമാണ് ഒരു ശൗച്യാലയത്തിനുള്ളിൽ ഒൻപത് മണിക്കൂറുകളോളം കുടുങ്ങിയത്. ഏത് നിമിഷവും ഇരുവരും പരസ്‌പരം ആക്രമണം നടത്തുമെന്ന് കരുതിയെങ്കിലും ഒടുവിൽ യാതൊന്നും സംഭവിക്കാതെ രംഗം അവസാനിച്ചു.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബിലിനേല ഗ്രാമത്തില്‍ റെഗപ്പയുടെ ഫാം ഹൗസിലാണു സംഭവം. കടുവാ സംരക്ഷിത വനത്തിനു സമീപമാണു ഗ്രാമം. പുലര്‍ച്ചെ നാലിനു പുള്ളിപ്പുലിക്കു മുന്നില്‍ നായ കുടുങ്ങിയതോടെയാണു തുടക്കം.
രക്ഷപ്പെടാന്‍ ഗ്രാമത്തിലെ ഒരു ശൗച്യാലയത്തിലേക്ക് പട്ടി ഓടിക്കയറി. പിന്നാലെ പുള്ളിപ്പുലിയും. ഇതുകണ്ട ഫാം ഹൗസിലെ ജീവനക്കാരി ശൗചാലയത്തിന്‍റെ കതക് പുറത്തുനിന്നു പൂട്ടിയതോടെ ഇരുവരും പെട്ടു. വിവരം അറിഞ്ഞ് നാടു മുഴുവന്‍ കാഴ്ച്ച കാണാൻ എത്തി. ശൗചാലയത്തിന്‍റെ വിടവിലൂടെ ക്യാമറകളും. പട്ടിയെ പുള്ളിപ്പുലി കൊല്ലും എന്നായിരുന്നു എല്ലാവരുടെയും പേടി. ബഹളം കേട്ടു ഭയന്ന പുള്ളിപ്പുലി ആക്രമണത്തിനു മുതിരാതെ ശൗചാലയത്തില്‍ പതുങ്ങിയിരുന്നു. മുറിയുടെ മറ്റേമൂലയില്‍ ജീവഭയത്തോടെ പട്ടിയും.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുള്ളിപ്പുലിയെ മയക്കുവെടിവച്ച് തളയ്ക്കാന്‍ ശ്രമിച്ചതോടെ കഥമാറി. കെട്ടിടം വലകൊണ്ട് മൂടുകയാണ് ആദ്യം ചെയ്‌തത്. പുലിയെ കൊണ്ടു പോകാന്‍ കൂടുമെത്തിച്ചു. ജെ.സി.ബിയുടെ സഹായത്തോടെ മേല്‍ക്കൂര നീക്കി വെടിവയ്ക്കാനായിരുന്നു ശ്രമം. തകര്‍ന്ന മേല്‍ക്കൂരയിലൂടെ പുലി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 1.30 ന് ഉദ്യോഗസ്ഥര്‍ ശൗചാലയത്തിന്‍റെ കതകു തുറന്നു. പട്ടി സാവധാനം പുറത്തെത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: