www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

തോൾ വേദനയെ നിസാരമായി കാണരുതേ... ഫ്രോസൺ ഷോർഡറാണോയെന്നറിയണം

Share it:


കൈകാലുകൾക്ക് വേദനയുണ്ടാകുന്നത് ഇന്ന് പുതുമയല്ല. എന്നാൽ സമാനമായി തോളിലുണ്ടാകുന്ന വേദനയെ അത്ര നിസാരമായി കാണരുതെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്. തുടർച്ചയായി തോൾ വേദനയുണ്ടാകുന്നത് ഫ്രോസൺ ഷോർഡർ ആകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പരുക്ക്, ദീര്‍ഘസമയത്തേക്ക് അനങ്ങാതിരിക്കുന്നത്, പ്രമേഹം, രോഗപ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുന്നത്- ഇങ്ങനെ പല കാരണങ്ങളാണ് 'ഫ്രോസണ്‍ ഷോള്‍ഡറി'ലേക്ക് നയിക്കുന്നത്.  

അധികവും നാല്‍പത് മുതല്‍ അറുപത് വയസ് വരെ പ്രായം വരുന്നവരിലാണ് ഇത് കാണപ്പെടുന്നത്. പ്രത്യേകിച്ച് സ്ത്രീകളിലാണ് സാധ്യതകളേറെയും. തോള്‍ഭാഗത്ത് വേദന, മരവിച്ചത് പോലുള്ള അനുഭവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പലപ്പോഴും ഈ വേദന വാതമാണെന്ന തരത്തില്‍ ആളുകള്‍ തെറ്റിധരിക്കാറുണ്ട്. എന്നാല്‍ വാതമുള്ളവരില്‍ സന്ധികളിലെല്ലാം വേദന കാണും. തോള്‍ഭാഗത്ത് മാത്രമായ വേദന വാതത്തില്‍ വരികയില്ല.

തോള്‍ ഭാഗത്തെ വേദനയും അനക്കാനുള്ള ബുദ്ധിമുട്ടും മൂലം ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തികളെല്ലാം തന്നെ വിഷമതകള്‍ നിറഞ്ഞതായി വന്നേക്കാം. രാത്രിസമയത്ത് വേദന കൂടുന്നതും 'ഫ്രോസണ്‍ ഷോള്‍ഡറി'ന്‍റെ പ്രത്യേകതയാണ്. അതിനാല്‍ തന്നെ രോഗിയുടെ ഉറക്ക ക്രമത്തേയും ഇത് മോശമായി ബാധിക്കുന്നു.

 

ലക്ഷണങ്ങള്‍ കണ്ട് അധികം വൈകാതെ തന്നെ ഇതിന് ചികിത്സ തേടേണ്ടതാണ്. എക്‌സ്‌റേ- എംആര്‍ഐ പരിശോധനയിലൂടെ ഡോക്ടര്‍ക്ക് 'ഫ്രോസണ്‍ ഷോള്‍ഡര്‍' സ്ഥിരീകരിക്കാനാകും. ഫിസിക്കല്‍ തെറാപ്പിയും മരുന്നുകളുമാണ് ഇതിന്‍റെ ചികിത്സയിലുള്‍പ്പെടുന്നത്. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ കൂടുതല്‍ മോശമായി വരികയും പിന്നീട് ഇതില്‍ നിന്ന് രക്ഷ നേടാന്‍ വര്‍ഷങ്ങള്‍ വരെ എടുക്കേണ്ടി വരികയും ചെയതേക്കാം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Health

Post A Comment: