www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇതൊക്കെ എന്ത്; സ്പൈഡർമാനെ പോലെ ഭിത്തിയിൽ കയറുന്ന പൂച്ച

Share it:


സ്പൈഡർമാനെ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർമാൻ. കൂറ്റൻ ഭിത്തികളിലും മറ്റും അള്ളിപ്പിടിച്ച് കയറുന്നതാണ് സ്പൈഡർമാന്‍റെ പ്രത്യേകത. കാർട്ടൂണിലെ ഈ കഥാപാത്രത്തെ ഓർമിപ്പിക്കുന്നതാണ് ഒരു പൂച്ചയുടെ വീഡിയോ.  

ഭിത്തിയിലൂടെ അനായാസം അള്ളിപ്പിടിച്ച് കയറുന്ന പൂച്ചയാണ് വീഡിയോയിലെ താരം. ചൈനയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വീഡിയോ പുറത്തു വന്നിരിക്കുന്നത്. വളരെ എളുപ്പത്തില്‍ ചുമരിലേക്ക് കയറുന്ന പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വിക്കി എന്ന മൂന്ന് വയസുള്ള വെള്ളപ്പൂച്ചയാണ് ചുമരുകേറി താരമായത്.

ക്വിക്കിയ്ക്ക് എല്ലായ്‌പ്പോഴും ചുമരില്‍ കേറാന്‍ ഇഷ്ടമാണെന്ന് പൂച്ചയുടെ പരിചാരികയായ ലുവോ പറഞ്ഞു. ക്വിക്കി അത് വളരെയധികം ആസ്വദിക്കുന്നുവെന്നും ലുവേ പറയുന്നു.

ചുമരില്‍ കയറുമ്പോള്‍ ക്വിക്കി വീഴുമോ എന്നെല്ലാം മുമ്പ് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയതോടെയാണ് അവര്‍ വീഡിയോ എടുത്ത് ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്.

ക്വിക്കിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് ‘സ്‌പൈഡര്‍ ക്യാറ്റ്’ എന്ന വിളിപ്പേര് കിട്ടുകയും ചെയ്തു. ക്വിക്ക് ഒട്ടേറെ ആരാധകരും ഇപ്പോഴുണ്ട്. ചിലര്‍ പൂച്ചയുടെ സുരക്ഷയെപ്പറ്റി ആശങ്കകള്‍ പങ്കുവെച്ചു.

പൂച്ചകള്‍ക്ക് പിന്‍വശത്ത് ഉറച്ച പേശികളുണ്ട്. അതുപോലെ നഖങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്. അത് കുത്തനെ കയറാന്‍ സഹായകമാകുന്ന തരത്തിലുള്ളതാണ്. ചൈനയില്‍ നിന്ന് മറ്റൊരു പൂച്ചവീഡിയോ കൂടി വന്നിട്ടുണ്ട്.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Video

Post A Comment: