www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി ദീപികയുടെ തോളിൽ കിടന്ന ബാഗ് വലിച്ചൂരി ആരാധിക; താരം രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share it:


സെലിബ്രിറ്റികളെ പൊതു സ്ഥലങ്ങളിൽ കണ്ടാൽ ആളുകൾ ഓടിക്കൂടുന്നത് സാധാരമാണ്. എന്നാൽ കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനു നേരിട്ടത് ദുരനുഭവം ആയിരുന്നു. 

ഷൂട്ടിന് ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ഒരു കൂട്ടം യുവതികൾ വളയുകയായിരുന്നു.  മുംബൈയിലെ ഖാറിലുള്ള ടൊറി ഹോട്ടലില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇഷ്ടതാരത്തെ തൊട്ടുമുന്നിൽ കണ്ടതോടെ ഹോട്ടലിന് മുന്നില്‍ ഏതാനും യുവതികള്‍ തടിച്ചുകൂടി.

 

ദീപകയുടെ ശ്രദ്ധ കവരാൻ അവർ ശബ്‌ദം ഉണ്ടാക്കി. ദീപിക ഹോട്ടലിൽ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. അതിനിടയിലാണ് ദീപികയുടെ വലതു തോളിൽ കിടന്ന ഹാൻഡ് ബാഗിൽ പിടിച്ച് ഒരു യുവതി വലിച്ചത്. ഭർത്താവും നടനുമായ രൺവീർ സിങ് ആ സമയം ഒപ്പം ഉണ്ടായിരുന്നില്ല. ഏക് മിനിറ്റ്, ഏക് മിനിറ്റ് എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടായിരിക്കുന്നു യുവതി ബാഗിൽ വലിച്ചത്. ഇതോടെ ദീപികയുടെ സെക്യൂരിറ്റി ഇടപ്പെട്ട് അവരെ അനുനയിപ്പിച്ച് മാറ്റുകയായിരുന്നു. 


ഹോട്ടലില്‍ നിന്നിറങ്ങി തന്‍റെ കാറിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു ദീപിക. എന്നാല്‍ ഒരു കൂട്ടം ആളുകല്‍ തന്നെ വളഞ്ഞതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് സെക്യൂരിറ്റി ടീം ദീപികയെ കാറിൽ കയറ്റി യാത്രയാക്കിയത്. വിലകൂടിയ ക്ലാസിക് കംഫര്‍ട്ട് ഡെനിം വസ്ത്രമായിരുന്നു ദീപിക അണിഞ്ഞിരുന്നത്. എന്നാൽ മാസ്ക്ക് ധരിച്ചിരുന്നില്ല. ഏറെ വിലകൂടിയ വള, മാല, ബാഗ്, ബ്രേസ്‍ലെറ്റ് തുടങ്ങിയവ അണിഞ്ഞ് മുമ്പ് ശ്രദ്ധ നേടിയിട്ടുള്ളയാളാണ് ദീപിക. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Entertainment

Video

Post A Comment: