www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാസ മുറ തെറ്റുന്നതു മാത്രമല്ല; വയറുവേദനയും ബ്ലീഡിങ്ങും ഗർഭ ലക്ഷണമാകാം

Share it:


ഗർഭ ധാരണം നടന്നത് അറിയാതെ പോകുന്ന സംഭവങ്ങൾ അടുത്തിടെയായി ധാരാളമായി കേട്ടു വരുന്നുണ്ട്. പ്രസവത്തിനു ദിവസങ്ങൾ മുമ്പു മാത്രം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ സംഭവവും ഹോസ്റ്റൽ മുറിയിലായിരിക്കെ പ്രസവ വേദനയുണ്ടായ സംഭവവും ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. 

ലക്ഷണങ്ങൾ തിരിച്ചറിയാതെ വരുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ആരോഗ്യ വിദഗ്‌ദർ പറയുന്നു. ഗര്‍ഭധാരണം തിരിച്ചറിയുന്നതിന് പൊതുവായി കണ്ടു വരുന്ന ലക്ഷണം മാസമുറ തെറ്റുന്നതാണ്. ഇതിനൊപ്പം മനംപിരട്ടല്‍, ഛര്‍ദി, തല ചുറ്റുക തുടങ്ങിയ പല ലക്ഷണങ്ങളും സാധാരണയാണ്.  

ചിലപ്പോഴെങ്കിലും ചില അസാധാരണ ലക്ഷണങ്ങളും ഗര്‍ഭിണികള്‍ക്കുണ്ടാകാറുണ്ട്. ഇതില്‍ തലവേദന പോലുള്ള ലക്ഷണങ്ങളും പെടുന്നു. ശരീരത്തില്‍ പൊതുവായുണ്ടാകുന്ന മാറ്റങ്ങളും ഇതില്‍ പെടുന്ന ഒന്നു തന്നെയണ്. പൊതുവേ ബ്ലീഡിങ്, വയറു വേദന എന്നിവ ഗര്‍ഭകാലത്ത് നല്ല ലക്ഷണങ്ങളായി വരാറില്ല. കാരണം ഇവ ഗര്‍ഭകാലത്തുണ്ടാകുന്നത് അബോര്‍ഷന്‍ സാധ്യതയെന്ന ഭയമാണ് കൂടുതല്‍ പേര്‍ക്കും. എന്നാല്‍ ഇത്തരം ലക്ഷണങ്ങളും ചിലപ്പോള്‍ ഗര്‍ഭധാരണ ലക്ഷണമാകാം.

ആര്‍ത്തവ സമയത്ത് വയറുവേദന സാധാരണയാണ്. യൂട്രസ് രക്തം പുറന്തള്ളുവാന്‍ വേണ്ടി ചുരുങ്ങുമ്പോഴും വികസിയ്ക്കുമ്പോഴുമാണ് ഇത്തരം വേദനയുണ്ടാകുന്നത്. എന്നാല്‍ ഗര്‍ഭത്തിന്‍റെ ആദ്യ ഘട്ടങ്ങളിലും ഇത്തരം വേദന ചില സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്. ഇത് ഗര്‍ഭധാരണ ലക്ഷണമായി പറയാം. യൂട്രസിലുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ആര്‍ത്തവമില്ലാതെ ഇത്തരം വേദനയുണ്ടാകുന്നുവെങ്കില്‍ ഇത് ചിലപ്പോള്‍ ഗര്‍ഭധാരണ ലക്ഷണവുമാകാം. പ്രത്യേകിച്ചും ഗര്‍ഭത്തിനായി ശ്രമിയ്ക്കുന്ന ദമ്പതിമാരെങ്കില്‍.

ഇതല്ലാതെ ബ്ലീഡിങ് 

ഇതല്ലാതെ ബ്ലീഡിംഗ് ഗര്‍ഭധാരണ ലക്ഷണമാകും. പൊതുവേ ഇത് ആര്‍ത്തവ കാലത്തുണ്ടാകും. ഇതല്ലാതെ അബോര്‍ഷന്‍ സമയത്തുമുണ്ടാകും. എന്നാല്‍ ഇതു രണ്ടുമല്ലാതെ ഗര്‍ഭധാരണ ലക്ഷണമായും ഇതുണ്ടാകാം. ഗര്‍ഭത്തുടക്കത്തില്‍ വജൈനല്‍ ബ്ലീഡിങ് ഉണ്ടാകാം. ഇതിനെ ബ്ലീഡിങ് എന്നു പറയാനാകില്ല. സ്‌പോട്ടിങ് എന്നാണ് ഇതിനെ വിശേഷിപ്പിയ്ക്കുന്നത്. 


ഇത്തരം അവസ്ഥയില്‍ സ്ത്രീയുടെ അണ്ടര്‍വെയറില്‍ സ്‌പോട്ടായി രക്തം കാണും. എപ്പോഴെങ്കിലുമൊക്കെയായി. ഇതിനു പ്രത്യേകിച്ചൊരു സമയമില്ല. എന്നാല്‍ ഇത് അമിതമായി ഉണ്ടാകുകയുമില്ല. പാന്‍റിലൈനല്‍ പോലെയുള്ളവയോ പാഡോ ഒന്നും തന്നെ ഉപയോഗിയ്‌ക്കേണ്ടതില്ല.

​ഇംപ്ലാന്‍റേഷന്‍ നടക്കുമ്പോള്‍

ഇംപ്ലാന്റേഷന്‍ നടക്കുമ്പോള്‍ ഇത്തരം സ്‌പോട്ടിങ് സാധാരണയാണ്. അതായത് ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണമായി രൂപപ്പെട്ട് ഈ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന പ്രക്രിയയാണ് ഇംപ്ലാന്‍റേഷന്‍ എന്നു പറയുന്നു. ഇങ്ങനെയാണ് ഭ്രൂണം വളര്‍ച്ചയാരംഭിയ്ക്കുന്നത്. ഈ സമയത്ത് ഇത്തരം സ്‌പോട്ടിംഗ് സാധാരണയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Health

Post A Comment: