www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാസ്‌പോർട്ട് വേണ്ട.. മുഖം കണ്ടാൽ മതി; ആധുനിക സാങ്കേതിക വിദ്യയുമായി ദുബായ് എയർപോർട്ട്

Share it:


ദുബായ്: മുഖം മാത്രം കാണിച്ച് നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധനവുമായി ദുബായ് വിമാനത്താവളം. പാസ്‍പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ചാണ് മുമ്പ് ആളുകൾ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത്. എന്നാൽ ഇതെല്ലാം മടക്കിവെച്ച്, ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയും. 

ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക്ക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.

പാസ്‍പോർട്ട് മാത്രമല്ല  ബോഡിങ് പാസ് വരെ ഈ നടപടിക്ക് ആവശ്യമില്ല. എല്ലാം മുഖം തിരിച്ചറിയുവാനുള്ള സോഫ്റ്റ്‌വെയർ അതാത്  സമയത്ത് വേണ്ടത് ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ പാസ്‍പോർട്ടിന് പകരം മുഖം  കാണിച്ചു വിമാനയാത്ര ചെയ്യാൻ കഴിയുമെന്ന് അർഥം. ബയോമെട്രിക്ക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമാന ഇരട്ടകളെ പോലും വേർതിരിച്ചറിയുവാൻ കഴിയുന്ന അത്യാധുനിക സോഫ്റ്റ്‌വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്.



വിമാന ടിക്കറ്റ് ചെക്കിങ് പവലിയനിൽ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഈ നടപടിയുടെ ആദ്യ ഘട്ടം. തുടർന്ന് എമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും, കണ്ണും യാത്രക്കാരന്‍റേതാണന്ന്  സിസ്റ്റം  ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നോരോന്നായി തുറക്കപ്പെടും. എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യത്തെ തവണ അവരുടെ പാസ്‍പോർട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും. മുഖവും, കണ്ണുകളും സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. പിന്നീട്  തുടർ യാത്രയ്ക്ക് ഈ രജിസ്‌ട്രേഷൻ ആവിശ്യമില്ല. ഈ യാത്രയ്ക്ക് പാസ്‍പോർട്ട് അവിശ്യമിലെങ്കിലും തങ്ങളുടെ എല്ലാ യാത്രരേഖകളും എപ്പോഴും യാത്രക്കാർ കൈയിൽ കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

ആദ്യഘട്ടത്തിൽ  എമിറേറ്റ്‌സ് വിമാനത്തിന്‍റെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്‌ ഗേറ്റിലൂടെയും, സ്‍മാർട്ട് ടണലിടെയും യാത്രക്കാർക്ക് കടന്ന് പോകാം. പുതിയ സംവിധാനം എയർപോർട്ടിലൂടെയുള്ള  യാത്രയുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് ദുബായ് ജി.ഡി.ആർ.എഫ്.എ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

Gulf

Post A Comment: