www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്റ്റീഫൻ നെടുമ്പിള്ളിയുടെ പിതാവാര് ? സസ്പെൻസ് അബദ്ധത്തിൽ വെളിപ്പെടുത്തി പൃഥ്‌വിരാജ്

Share it:


കൊച്ചി: സൂപ്പർതാരം മോഹൻലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ.. സംവിധായക കുപ്പായത്തിൽ പൃഥ്‌വിരാജ്... ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രം 200 കോടി ക്ലബിൽ കയറിയതിൽ വലിയ അത്ഭുതങ്ങളൊന്നുമില്ല. ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ രണ്ടും മൂന്നും ഭാഗങ്ങൾ പിന്നാലെ എത്തുന്നുവെന്ന വാർത്ത കേട്ടതോടെ തന്നെ ആരാധകർ ത്രില്ലിലാണ്. രണ്ടാം ഭാഗമായ എമ്പുരാന്‍റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.  

എന്നാൽ അതിനിടെ ചിത്രത്തിലെ ഒരു സീക്രട്ട് പുറത്തുപോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. ആദ്യ ഭാഗത്തിൽ ഉയർന്ന ചോദ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്‍റെ പിതാവ് ആരെന്നുള്ളത്. സിനിമയിൽ ഇതിനു വ്യക്തമായ ഒരു ഉത്തരം നൽകുന്നില്ല. 

പി.കെ. രാംദാസാണ് മോഹൻലാലിന്‍റെ പിതാവെന്നാണ് ആരാധകർ പരക്കെ വിശ്വസിച്ചിരുന്നത്. എന്നാല്‍ പി.കെ രാംദാസ് തന്നെയാണോ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ യഥാർഥ അഛന്‍ എന്ന് അറിയാവുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളാണ് ഫാസില്‍ അവതരിപ്പിച്ച പള്ളീലച്ചന്‍ കഥാപാത്രം.

കഴിഞ്ഞ ദിവസം പൃഥ്‌വിരാജ് ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിരക്കിട്ട ചർച്ചകൾക്ക് വഴിവച്ചത്. മലയാളത്തിലെ സൂപ്പര്‍സംവിധായകന്‍ കൂടിയായ ഫാസിലിന്‍റെ പിറന്നാളായിരുന്നു ഫെബ്രുവരി ആറിന്. പിറന്നാള്‍ ദിനത്തില്‍ ഫാസിലിനു ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിരാജ് ഇട്ട ഒരു പോസ്റ്റിൽ ഹാപ്പി ബര്‍ത്ത്ഡേ ഫാദര്‍ നെടുമ്പള്ളി എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പിതാവ് ഇദ്ദേഹമാണ് എന്ന സൂചനയാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് എന്നാണ് ഈ പോസ്റ്റിന്‍റെ ചുവടുപിടിച്ച് ചില ആരാധകര്‍ കുറിക്കുന്നത്. എന്നാല്‍ നെടുമ്പള്ളി ചര്‍ച്ചിലെ ഫാദര്‍ ആയതുകൊണ്ട് ആയിരിക്കണം അത്തരത്തില്‍ പൃഥ്വിരാജ് പേര് നല്‍കിയത് എന്നാണ് വേറെ ഒരു കൂട്ടം ആളുകള്‍ പറയുന്നത്.

എന്തായാലും വിഷയത്തിൽ ചർച്ചകൾ ചൂടുപിടിച്ചതോടെ രണ്ടാം ഭാഗത്തിൽ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. എന്നാൽ മൂന്നാം ഭാഗത്തിൽ മാത്രമേ സ്റ്റീഫൻ നെടുമ്പള്ളി ആരുടെ മകനാണെന്ന് വ്യക്തമാക്കുയെന്ന് അണിയറക്കാരിൽ നിന്നും സൂചന ലഭിക്കുന്നുമുണ്ട്. ചിത്രത്തിലെ പ്രധാന സസ്പെൻസായി ഇതിനെ നിലനിർത്താനാണ് അണിയറയിൽ ആലോചനയെന്നാണ് വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Entertainment

mollywood

Post A Comment: